#GOLD_SMUGGLING : ഒരു കോടി രൂപയുടെ സ്വർണ്ണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തൽ, കോഴിക്കോട് 32 കാരി പിടിയിൽ.

കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച യുവതി ഒരു കോടിയോളം രൂപയുടെ സ്വർണവുമായി കസ്റ്റംസിന്റെ പിടിയിലായി.  കോഴിക്കോട് നരിക്കുനി കണ്ടൻ പ്ലാക്കിൽ അസ്മാബീവി(32)യാണ് അറസ്റ്റിലായത്.  അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ്  കടത്താൻ ശ്രമിച്ചത്.

  ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ അസ്മാബീവിയെ കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.  2031 ഗ്രാം തൂക്കം വരുന്ന മിശ്ര സ്വർണം അടങ്ങിയ 2 പാക്കറ്റുകൾ പിടിച്ചെടുത്തു.  പിടിച്ചെടുത്ത സ്വർണ മിശ്രിതത്തിൽ നിന്ന് 99.68 ലക്ഷം രൂപ വിലവരുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വർണം കണ്ടെടുത്തു.

  ഡെപ്യൂട്ടി കമ്മീഷണർ ആനന്ദ് കുമാറിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ടി എസ് ബാലകൃഷ്ണൻ, അനൂപ് പൊന്നാരി, ജീസ് മാത്യു, എബ്രഹാം കോശി, ഷജന ഖുറേഷി, വിമൽ കുമാർ, വിനോദ് കുമാർ, ഇൻസ്പെക്ടർ ധന്യ കെപി ഹെഡ് ഹവിൽദാർമാരായ അലക്സ് ടി എ, ലില്ലി തോമസ് എന്നിവർ ചേർന്നാണ് കള്ളക്കടത്ത് പിടികൂടിയത്.