95-ാമത് ഓസ്‌കാർ ഡാനിയൽസ് എന്നറിയപ്പെടുന്ന ഡാനിയേൽ ക്വാനും ഡാനിയൽ ഷീനെർട്ടും സംവിധാനം ചെയ്ത 'എവരിതിംഗ് എവരിവെർ ഓൾ അറ്റ് വൺസ്' -ന്, ചിത്രത്തിന് തന്നെയാണ് മികച്ച സംവിധായകർക്കുള്ള അവാർഡും. 'ദി വെയിൽ' എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രണ്ടൻ ഫ്രേസർ മികച്ച നടനുള്ള ഓസ്‌കാർ നേടി. മിഷേൽ യോ മികച്ച നടിക്കുള്ള ഓസ്‌കാർ നേടി. 'എവരി തിനംഗ് എവരിവേർ ഓൾ അറ്റ് വൺസ്' എന്ന ചിത്രത്തിനാണ് മിഷേലിന് അവാർഡ് ലഭിച്ചത്.
മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ വനിത കൂടിയാണ് 60 കാരിയായ മിഷേൽ. എവരിവിംഗ് എവരിവെർ ഓൾ അറ്റ് വൺസ് മികച്ച സംവിധായകനും മികച്ച നടിയും ഉൾപ്പെടെ ഏഴ് ഓസ്‌കാറുകൾ നേടി.
ഇരട്ട നേട്ടവുമായി ഇന്ത്യൻ സിനിമയും ഇത്തവണ ഓസ്‌കാറിൽ തലയുയർത്തി നിന്നു. മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് എലിഫന്റ് വിസ്‌പറേഴ്‌സ് പുരസ്‌കാരം നേടിയത്. കാർത്തികി ഗോൺസാൽവസാണ് സംവിധാനം. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആറിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഒറിജിനൽ ഗാന വിഭാഗത്തിൽ ഓസ്‌കാർ ലഭിച്ചു. എം എം കീരവാണിയാണ് ഗാനത്തിന്റെ സംഗീത സംവിധായകൻ. ചന്ദ്രബോസാണ് വരികൾ എഴുതിയിരിക്കുന്നത്. കാലഭൈരവയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണ് 'നാട്ടു നാട്ടു' പാടിയിരിക്കുന്നത്.