#FILM_WORKSHOP : സിനിമ സ്വപ്നം കാണുന്നവർക്ക് ക്യാമറക്ക് മുന്നിലും പിന്നിലുമുള്ള വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തി ഏകദിന ശില്പശാല.

ചപ്പാരപടവ് : ചലച്ചിത്ര രംഗത്തെ വിവിധ വസ്തുതകളെ സാധാരണക്കാർക്കിടയിൽ പരിചയപ്പെടുത്തുകയും, ഗ്രാമീണ മേഖലയിലെ സാധാരണക്കാർക്കും സിനിമയിലേക്ക് ഉയർന്നുവരുവാനുള്ള അവസരം ഒരുക്കി കൊടുക്കുവാനുമുള്ള പ്രാരംഭ ചുവടുവെപ്പ് എന്ന നിലയിൽ ചപ്പാരപടവ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന സിനിമാ ശിൽപ്പശാല സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്തു.
അഭിനയത്തിന്റെ രസവിദ്യകൾ എന്ന വിഷയത്തിൽ പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂർ, സിനിമയിലെ സ്ത്രീ എന്നതിനെ അധികരിച്ച് സിനിമാ സീരിയൽ താരം അമൃത എസ് ഗണേഷ്, കഥ തിരക്കഥ സംവിധാനം എന്നിവയെക്കുറിച്ച് വിജേഷ് വിശ്വം, സിനിമ സംവിധാന കലയെ കുറിച്ച് സന്തോഷ് മണ്ടൂർ, എഡിറ്റിങ് സൗണ്ട് ഛായാഗ്രഹണം തുടങ്ങിയ സാങ്കേതിക വശങ്ങൾ വിശദീകരിച്ച് ഷിജു ബാലഗോപാൽ, സിനിമയുടെ സ്വത്വവും രാഷ്ട്രീയവും ഷെരീഫ് ഈസ എന്നിവർ ക്ലാസുകൾ നയിച്ചു.

ചലച്ചിത്രത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി വിവരങ്ങൾ ലളിതമായി സാധാരണക്കാരിലേക്ക് എത്തിക്കുവാനും വിവിധ മേഖലകളിലേക്ക് കടന്നുവരുവാനുള്ള അടിസ്ഥാന വിവരങ്ങൾ പകർന്നുനൽകാൻ ഈ ഏകദിന ശില്പശാലയ്ക്ക് സാധിച്ചുവെന്നാണ് ക്യാംപിൽ പങ്കെടുത്തവരുടെ അഭിപ്രായം.