#Students_Script_Writing_Workshop : തിരക്കഥ വേണോ തിരക്കഥ.. തിരക്കഥയുടെ രസതന്ത്രമൊരുക്കി ഒറ്റത്തൈ ഗവ.യു പി സ്കൂൾ..

ആലക്കോട് : പൊതുവിദ്യാഭ്യാസ വകുപ്പ് സർവ്വശിക്ഷാ അഭിയാൻ കേരളം മുഖേന സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഗുണത പഠന പരിപോഷണ പദ്ധതി (എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസ്) 'ഇല' യുടെ ഭാഗമായി തിരക്കഥയുടെ രസതന്ത്രം പരിപാടി സംഘടിപ്പിച്ചു. കോവിഡ് 19 കാലഘട്ടത്തിന് ശേഷം സ്കൂളുകളിൽ എത്തിയ കുട്ടികൾക്കുണ്ടാകുന്ന പഠന പ്രയാസങ്ങൾ മറികടക്കുന്നതിനും കുട്ടികൾക്ക് വിവിധ മേഖലകളിൽ പിന്തുണ നൽകുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രാദേശിക ഭാഷകളുടെ പ്രാധാന്യവും സൗന്ദര്യവും തിരിച്ചറിയുകയും 
ക്ലാസ് മുറികൾക്ക് പുറത്തുള്ള പഠന പ്രവർത്തനങ്ങളുടെ നേരിട്ടുള്ള അനുഭവം കുട്ടികൾക്ക് ബോദ്ധ്യപ്പെടുത്തുക വഴി പഠനത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നത് കൂടി ഇല പദ്ധതി ലക്ഷ്യമിടുന്നു.

ആലക്കോട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ ഗോവിന്ദൻ്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എ ഖലീൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
തിരക്കഥാകൃത്തും അധ്യാപകനുമായ ജീജേഷ് കൊറ്റാളി തിരക്കഥാ ശിൽപ്പശാല നിയന്ത്രിച്ചു. കുട്ടികളുടെ രചനയിൽ ഉരുത്തിരിഞ്ഞ ആശയം ഉൾപ്പെടുത്തി ഷോർട്ട് ഫിലിം നിർമ്മിച്ചു.
സ്കൂൾ ലീഡർ എബിൻ ജോമി, കെ എൻ രാധാമണി, ജാൻസി തോമസ്, കെ ലീല, ഷീലാമ്മ ജോസഫ്, എൻ എസ് ചിത്ര, പി കെ മുബീന, പ്രധാനാപിക എം കെ ഉമാദേവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ ആർ രശ്മി നന്ദിയും പറഞ്ഞു.