ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 14 ഫെബ്രുവരി 2023 | #News_Highlights

● സൗദി അറേബ്യയില്‍ നിന്നും ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക് കുതിച്ചുയരും. മുപ്പത്തിമൂന്നുകാരായായ റയ്യാന ബാര്‍ണവിയാണ് ചരിത്രം അടയാളപ്പെടുത്താന്‍ ഒരുങ്ങുന്നത്. 

● പതിനായിരക്കണക്കിന് കോടി രൂപ മുടക്കിയ കേന്ദ്ര സര്‍ക്കാരിന്റെ ‘നമാമി ഗംഗേ’ പദ്ധതി ലക്ഷ്യം കണ്ടില്ല. പദ്ധതി അഞ്ച് വര്‍ഷം പിന്നിട്ടെങ്കിലും ഗംഗ മലിനമായി തുടരുന്നുവെന്ന് വ്യക്തമാക്കി കേന്ദ്ര ജലശക്തി മന്ത്രാലയം. 

● എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന അവകാശ വാദവുമായി തമിഴ് നാഷണല്‍ മൂവ്‌മെന്റ് (ടിഎന്‍എം) നേതാവ് പി. നെടുമാരന്‍.

● റേഷൻ കടകളിലെത്തി റേഷൻ കൈപ്പറ്റാൻ സാധിക്കാത്ത ജനവിഭാഗങ്ങൾക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന 'ഒപ്പം' പദ്ധതിക്ക് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തുടക്കമായി.

● കേന്ദ്രത്തിൽനിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത കാസർകോട്‌ കെൽ -ഇഎംഎല്ലിന്‌ വിദേശത്തുനിന്ന്‌ 1.25 കോടിയുടെ ഓർഡർ. 6125 കെവിഎ ജനറേറ്ററുകൾ നിർമിക്കാൻ അമേരിക്കയിൽനിന്നും ഗൾഫ് നാടുകളിൽനിന്നുമാണിത്‌. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ്‌ സ്ഥാപനം സജ്ജമായത്‌. കേന്ദ്രത്തിൽനിന്ന്‌ ഏറ്റെടുത്ത്‌ പേപ്പർ ഉൽപ്പാദനം ആരംഭിച്ച വെള്ളൂർ കെപിപിഎല്ലിനു പിന്നാലെയാണ്‌ ഈ നേട്ടം.