ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 15 ഫെബ്രുവരി 2023 | #News_Highlights

● ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള  ബിബിസി ഡോക്യൂമെന്ററിക്ക് പിന്നാലെ ബിബിസിയുടെ പ്രധാന  ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. 

● നിവലിലുള്ള ഏതു സംസ്ഥാനത്തെയും
ഭരണഘടനാപരമായി  കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ 3,4 വകുപ്പുകള്‍ വ്യാഖ്യാനിച്ചാണ് കോടതി നിലപാട്. 

● ഡയഫ്രമാറ്റിക് ഹെർണിയയ്ക്കുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ 84 വയസുള്ള വൃദ്ധയ്ക്ക് രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. 

● ലോക സമ്പന്നരുടെ പട്ടികയില്‍ നിന്നും 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി, കഴിഞ്ഞ മാസം വരെ രണ്ടാം സ്ഥാനതായിരുന്നു.
MALAYORAM NEWS is licensed under CC BY 4.0