#Bhasholsavam : സ്വതന്ത്ര രചനകളുടെ ആവിഷ്‌ക്കാര വേദിയായി ഭാഷോത്സവം സംഘടിപ്പിച്ചു.

നടുവിൽ : സമഗ്രശിക്ഷാ കേരളം തളിപ്പറമ്പ് നോർത്ത് ബി.ആർ.സി സംഘടിപ്പിച്ച നടുവില്‍ ഗ്രാമപഞ്ചായത്ത് തല ഭാഷോത്സവം പരിപാടി നടുവിൽ എ.എൽ.പി സ്കൂളിൽ പഞ്ചായത്ത് അംഗം ശ്രീമതി ധന്യമോൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ എം.എസ് വിക്രമൻ അധ്യക്ഷനായി. പ്രധാനാധ്യാപിക ശ്രീമതി ഷീന എൻ സ്വാഗതവും സി.ആർ.സി കോർഡിനേറ്റർ ടി അനൂപ് കുമാർ നന്ദിയും പറഞ്ഞു.
ശ്രീ ആൽബിൻ ജോർജ്, ശ്രീമതി സീമ ഗണേഷ്, ശ്രീമതി സ്മിത പി.കെ എന്നിവർ സംസാരിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ജിഷ സി ചാലിൽ നേതൃത്വം നൽകി.
കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്വതന്ത്ര രചനകളുടെ ആവിഷ്കാരവും സാഹിത്യ ചർച്ചയും നടന്നു. സമഗ്രശിക്ഷാ കേരളം നടപ്പിലാക്കി ഏറെ ശ്രദ്ധയാകർഷിച്ച  വായനച്ചങ്ങാത്തം പരിപാടികളുടെ തുടർപ്രവർത്തനമായാണ് ഭാഷോത്സവം സംഘടിപ്പിക്കപ്പെട്ടത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0