ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 26 ഫെബ്രുവരി 2023 | #News_Headlines

● ജപ്പാനില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹോക്കൈഡോയുടെ കിഴക്കന്‍ ഭാഗത്താണ് ഭൂചലനമുണ്ടായത്.  

● സംസ്ഥാനത്തെ കോർപറേഷൻ, നഗരസഭാ പരിധികളിലെ ഭവനരഹിതർക്ക്‌ വീട്‌ നിർമിക്കാൻ  87. 23 കോടി രൂപ അനുവദിച്ചു. നോഡൽ ഏജൻസിയായ കുടുംബശ്രീ അർബൻ ഹൗസിങ്‌ മിഷൻ അക്കൗണ്ടിലേക്കാണ്‌ തുക കൈമാറിയത്‌. 17,213 വീട്‌ നിർമിക്കുന്നതിനുള്ള ആദ്യഗഡുവാണിത്‌.

● ഹവാല ഇടപാടിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്ന പേരിൽ ജൂവലറി ഗ്രൂപ്പ് ഉടമയായ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ ഇ. ഡി കണ്ടുകെട്ടി.

● മാർച്ചിലേക്ക് കടക്കുമ്പോൾ കേരളത്തിൽ കനത്തചൂട്. പലയിടത്തും പകൽച്ചൂട് 38 ഡിഗ്രി സെൽഷ്യസിന് മുകളിലായി. കണ്ണൂർ, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ചിലയിടങ്ങളിൽ 40 ഡിഗ്രി ആണ് താപനില.