ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 19 ഫെബ്രുവരി 2023 | #News_Highlights

● മികച്ച പൊലീസ് സ്റ്റേഷനുള്ള പുരസ്‌കാരം ഷോളയൂർ പൊലീസ് സ്റ്റേഷന്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് പുരസ്‌കാരം.പുരസ്‌കാരം 2022ലെ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണിത്.

● രാജ്യത്തെ 10 അതീവ സുരക്ഷാ മേഖലകളിൽ കൊച്ചിയും ഉൾപ്പെടുന്നു. കൊച്ചിയിൽ കുണ്ടന്നൂർ മുതൽ എം ജി റോഡ് വരെയുള്ള പ്രദേശത്തെ ആണ് കേന്ദ്രം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്. രാജ്യത്ത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ ആണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം കണക്കാക്കുന്നത്.

● സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ജനങ്ങള്‍ ദയ ചോദിച്ചല്ല എത്തുന്നത്. അവര്‍ക്ക് അര്‍ഹമായത് ലഭിക്കുവാനാണ്. ഇക്കാരത്തില്‍ കാലതാമസം വരുത്തുന്നത് അഴിമതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

● മുത്തങ്ങയിൽ ഭൂമിക്കായി സമരംചെയ്‌ത ആദിവാസികൾക്കുനേരെ വെടിയുതിർത്ത്‌ സംഭവത്തിന് ഞായറാഴ്‌ച രണ്ട്‌ പതിറ്റാണ്ട്‌. 2003 ഫെബ്രുവരി പത്തൊമ്പതിനാണ്‌ ആദിവാസി ഭൂസമരത്തിനുനേരെ പൊലീസ്‌ വെടിയുതിർത്തത്‌, എകെ ആന്റണി ആയിരുന്നു മുഖ്യമന്ത്രി.
MALAYORAM NEWS is licensed under CC BY 4.0