ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 18 ഫെബ്രുവരി 2023 | #News_Highlights

● ജിഎസ്ടി കൗണ്‍സിലിന്റെ 49-ാമത് യോഗം ഇന്ന്. കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷയിലാണ് യോഗം ചേരുക. കേന്ദ്ര ബജറ്റിന്‌
ശേഷം ആദ്യം ചേരുന്ന യോഗമാണിത്. 

● സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടത്തില്‍ 2021 മുതലുള്ള  രണ്ട് വര്‍ഷത്തിനിടെ നഷ്ടമായത് 5646 ജീവനുകള്‍. സ്ക്കൂട്ടര്‍ അപകടത്തില്‍ 1664 മരണവും ബൈക്ക് അപകടത്തില്‍ 3982 മരണവുമാണ് സംഭവിച്ചത്. ഏറ്റവും കൂടുതല്‍ ഇരുചക്രവാഹനാപകട മരണം ഉണ്ടായത് തിരുവനന്തപുരം ജില്ലയിലാണ്. 

● നാളെയുടെ പദാർഥം എന്നു വിശേഷിപ്പിക്കുന്ന ഗ്രഫീൻ അധിഷ്ഠിത വ്യാവസായികോൽപ്പാദനത്തിന് കേരളത്തിൽ തുടക്കമായി. പ്രമുഖ വ്യവസായ ഗ്രൂപ്പായ മുരുഗപ്പയുടെ കീഴിലുള്ള കൊച്ചിയിലെ കാർബോറാണ്ടം യൂണിവേഴ്സലാണ്‌ (സിയുഎംഐ) ഗ്രഫീൻ ഉൽപ്പാദനത്തിന് തുടക്കംകുറിച്ചത്.

● ഹരിയാനയിൽ പശുക്കടത്ത്‌ ആരോപിച്ച്‌ ബജ്‌റംഗദൾ അക്രമികൾ രണ്ടു മുസ്ലിം യുവാക്കളെ ചുട്ടുകൊന്നു. രാജസ്ഥാനിലെ ഭരത്‌പുർ ജില്ലയിലെ ഘട്ട്‌മീക്കാ ഗ്രാമത്തിലെ ജുനൈദ്‌, നസീർ എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.
MALAYORAM NEWS is licensed under CC BY 4.0