മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരിക്ക 45 വർഷം കഠിനതടവും എൺപതിനായിരം രൂപ പിഴയും. മൂന്നര വയസുകാരിയെ പ്രതികൾ കല്ലും മുന്തിരിയും നൽകി പീഡിപ്പിക്കുകയായിരുന്നു. മണകുന്നം ഉദയംപേരൂർ സ്വദേശി പുരുഷോത്തമനെ (83)യാണ് എറണാകുളം പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്.
തന്റെ കൊച്ചു മകളുടെ മാത്രം പ്രായമുള്ള കുട്ടിയോട് പ്രതി ചെയ്ത ക്രൂരത ഒരു ദയയും അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിയിൽ നിന്ന് ഈടാക്കിയ പിഴ തുക കുട്ടിക്ക് നൽകാനും ഉത്തരവിട്ടു. 2019-2020 വർഷത്തിലാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും പത്ത് ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ത്യക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ കെ.എം.ജിജിമോൻ അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങൾ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയുടെ മൊഴിയിൽ ഉദയം പേരൂർ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.