തലശ്ശേരി : പാനൂർ വൈദ്യരൂപീഠികയില് എസ്.ഡി.പി. ഐ യുടേതെന്ന് കരുതി യുവാവ് പോർച്ചുഗൽ പതാക വലിച്ചുകീറി. വൈദ്യരുപീടികയിലെ ദീപക് ആണ് പതാക നശിപ്പിച്ചത്.
ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് പോർച്ചുഗൽ ടീമിന്റെ ആരാധകർ സ്ഥാപിച്ച പതാകയാണ് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രവർത്തകനായ ഇയാൾ നശിപ്പിച്ചത്.
തുടർന്ന് പോർച്ചുഗൽ ആരാധകരും ദീപക്കും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും പൊലീസ് എത്തി പ്രശ്നം പരിഹരിക്കുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ചിലർ വീഡിയോയിൽ പകർത്തിയിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് പാനൂർ പൊലീസ് കേസെടുത്തു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.