പാലക്കാട് : കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നും മാരകായുധങ്ങളുമായി യൂട്യൂബ് വ്ലോഗർ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ആലപ്പുഴ ചുനക്കര ദേശം മംഗലാട്ട് വിഘ്നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്. വിക്കി തഗ് എന്നറിയപ്പെടുന്ന വിഘ്നേഷ് വേണുവിന് സോഷ്യൽ മീഡിയയിൽ വൻ ആരാധകരുണ്ട്.
പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ എക്സൈസ് പിന്തുടർന്ന് പിടികൂടി. വാളയാർ ടോൾ പ്ലാസയിലെ ഡിവൈഡർ തകർത്താണ് കാർ കടന്നുപോയത്. ഇവരിൽ നിന്ന് 40 ഗ്രാം മെനാംഫെറ്റാമിൻ, തോക്കുകൾ, വെട്ടുകത്തികൾ ഉൾപ്പടെയുള്ള ആയുധങ്ങൾ എന്നിവ കണ്ടെടുത്തു.
പിടിച്ചെടുത്ത തോക്കിന് ലൈസൻസ് ഇല്ലായിരുന്നു. അമിതമായി മദ്യപിച്ചതിനാൽ ഇരുവരും ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ‘വിക്കി തഗ്’ എന്ന യൂട്യൂബ് ചാനലിലൂടെ വിഘ്‌നേഷ് മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതായും എക്സൈസിന് വിവരം ലഭിച്ചു. അത് പരിശോധിച്ചുവരികയാണ്.