THRISSUR : തൃശൂരിൽ വൻ തീപിടുത്തം.


തൃശൂർ : തൃശൂർ നഗരത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം.  വൈകിട്ട് അഞ്ചോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമായിരുന്നു അപകടം.  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 4 അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.  വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
  വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.  നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് ഡിപ്പോയ്ക്ക് സമീപമുള്ള മൂന്ന് നില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്.  ഇവിടെ സൈക്കിൾ വിൽപന കട പ്രവർത്തിച്ചിരുന്നു.  മൂന്നാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്.  ക്രമേണ താഴെയുള്ള രണ്ട് നിലകളിലേക്കും തീ പടർന്നു.  അപകടസമയത്ത് കടയിൽ തിരക്കുണ്ടായിരുന്നില്ല.  റോഡിലും മറ്റു കടകളിലും നിന്നവരാണ് ആദ്യം തീ കണ്ടത്.
  ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ 4 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.  അപകടത്തിൽ ആളപായമുണ്ടായില്ലെങ്കിലും തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വദേശി വയോധികൻ ആശുപത്രിയിൽ ചികിത്സ തേടി.  വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.  ജില്ലയിലെ ഇലക്ട്രിക്കൽ വിഭാഗം അടുത്ത ദിവസം കടയിലെത്തി പരിശോധന നടത്തും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0