#RSS കൊലപ്പെടുത്തിയ #CPIM ലോക്കൽ കമ്മിറ്റി അംഗം #ഷാജഹാന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി.

ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയ സി പി ഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി. മരണകാരണം അമിതമായി രക്തം വാർന്നത് മൂലമെന്ന് റിപ്പോർട്ട്. ഷാജഹാൻ്റ കൈയ്യിലും കാലിലുമായി 5 മുറിവുകളാണുള്ളത്.  ഇടത് കാലിലും ഇടത് കയ്യിലുമാണ് വെട്ടേറ്റത്. കയ്യും കാലും അറ്റു തൂങ്ങിയ നിലയിലായിരുന്നു.

കേസിൽ 8 പ്രതികളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. ഷാജഹാൻ വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് പോലീസ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം രാത്രി 9.15 ഓടെയാണ് ഷാജഹാനെ വെട്ടി വീഴ്ത്തിയത്. സുഹൃത്ത് സുരേഷുമായി. വീടിനടുത്ത് കുന്നങ്കാട്ട് ജങ്ഷനിൽ സുഹൃത്തിനൊപ്പം നിൽക്കുമ്പോൾ ബൈക്കിലെത്തിയ സംഘം വടി വാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.

ഉടനെ  ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാലിനും കഴുത്തിനും തലയ്ക്കും ആഴത്തിൽ വെട്ടേറ്റു. കൊലയാളി സംഘത്തിൽ എട്ടു പേരാണുണ്ടായിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.

രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് എഫ്. ഐ. ആർ. സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം. പൊതുദർശനത്തിന് ശേഷം ഷാജഹാന്റെ മൃതദേഹം കല്ലേപ്പുള്ളി ജുമാ മസ്ജിദിൽ ഖബറടക്കും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0