പാലക്കാട്ടെ പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയെ കണ്ടെത്തി. | Pocso Case Victim Found.


പാലക്കാട് :  ഗുരുവായൂരില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പമാണ് കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജിലാണ് കുട്ടി ഉണ്ടായിരുന്നത്.

രണ്ടു ദിവസം മുന്‍പാണ് കുട്ടിയെ മുത്തശിയുടെ അടുത്ത് നിന്ന്  പ്രതിയടങ്ങുന്ന സംഘം  തട്ടിക്കൊണ്ടുപോയത്.

16ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ മൊഴിമാറ്റാനാണ് പെണ്‍കുട്ടിയെ പ്രതിയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയതെന്നാണ് മുത്തശ്ശിയും മാതൃസഹോദരിയും പറയുന്നത്. 

നേരത്തെയും സമാനരീതിയിലുളള ശ്രമങ്ങള്‍ ഇവര്‍ നടത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പാലക്കാട് ടൗണ്‍ സൗത്ത് സിഐ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നമ്പര്‍ പ്ലേറ്റ് തുണികൊണ്ട് മറച്ച കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.


MALAYORAM NEWS is licensed under CC BY 4.0