തളിപ്പറമ്പില്‍ ഷോര്‍ട് ഫിലിം പ്രദര്‍ശനവും അവാര്‍ഡ് ദാനവും 2022 ജൂലൈ 15ന്.


തളിപ്പറമ്പ് : കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ (കെപിവിയു- സിഐടിയു) കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തളിപ്പറമ്പ ഏരിയകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രഥമ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ 15ന്.


 

തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പ്രദര്‍ശനവും അവാര്‍ഡ് ദാനവും തളിപ്പറമ്പ് സത്യസായി ഓഡിറ്റോറിയത്തില്‍ 2022 ജൂലൈ 15ന് രാവിലെ ഒന്‍പത് മണി മുതല്‍ നടക്കും. ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂര്‍ പുരസ്‌കാരം സമ്മാനിക്കും, ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും,  തെരഞ്ഞെടുക്കപ്പെട്ട 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

 സംവിധായകന്‍ ഷെറി ഗോവിന്ദ് അധ്യക്ഷനായ ജൂറിയില്‍ തിരക്കഥാകൃത്ത് പ്രമോദ് കൂവേരിയും സംവിധായകന്‍ ചന്ദ്രന്‍ നരിക്കോടുമാണ് അംഗങ്ങള്‍. ഛായാഗ്രാഹകന്‍ പ്രിയന്‍ കാര്യംബലമാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.