മഴ നിലയ്ക്കുന്നില്ല, മലബാർ മേഖല ഓറഞ്ച് അലർട്ടിൽ, കനത്ത മഴ നാളെയും. | Rain does not stop, Malabar region on orange alert, heavy rain tomorrow.


തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതുപ്രകാരം ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും മറ്റു ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.

നാളെ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലും മഞ്ഞ അലര്‍ട്ടുണ്ട്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച ഇടങ്ങളിലും പ്രദേശവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

MALAYORAM NEWS is licensed under CC BY 4.0