missing case എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
missing case എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കണ്ണൂര്‍ മാട്ടൂലിലുള്ള 2 സ്കൂള്‍ വിദ്യാര്‍ഥികളെ ഇന്നലെ മുതല്‍ കാണാനില്ല #Missing

 


ഈ ഫോട്ടോയിൽ കാണുന്ന ചെറുകുന്ന് ബോയ്സ് ഹൈസ്ക്കൂളിൽ 10-)o ക്ലാസ്സിൽ പഠിക്കുന്ന ശ്രീമേഷ്, S/O ശ്രീജിത്ത്,വ. 16/26, വിലക്രിയൻ ഹൗസ്, മാട്ടൂൽ, ചെറുകുന്ന് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ 9-)o ക്ലാസ്സിൽ പഠിക്കുന്ന നസ്‌റിൻ ഹെയ്‌സൽ, D/O അനിൽ ജോൺ, വ 15/26, സോഫിയ ഭവൻ, മാട്ടൂൽ നോർത്ത്, മാട്ടൂൽ എന്നീ കുട്ടികൾ 28.03.2026 തീയതി സ്കൂളിൽ പോയതിനു ശേഷം തിരികെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. ടി ഫോട്ടോയിൽ കാണുന്ന കുട്ടികളെ പറ്റി വല്ല വിവരവും ലഭിക്കുകയാണെങ്കിൽ താഴെ കാണുന്ന നമ്പറിൽ അറിയിക്കാൻ താൽപ്പര്യം
04972870 233 പഴയങ്ങാടി പോലീസ് സ്റ്റേഷൻ
9497947258 - പോലീസ് ഇൻസ്പെക്ടർ 
പഴയങ്ങാടി പോലീസ് സ്റ്റേഷൻ
9497980871 സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്
തീയതി 28/03/2026

യുവതിയെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. #Taliparamba


 തളിപ്പറമ്പ്:
യുവതിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടപ്പെങ്ങാട് ബാലേസുഗിരി പള്ളിക്ക് സമീപമുള്ള കൈതോടുങ്കൽ വീട്ടിൽ നിന്ന് ആന്റണിയുടെ മകൾ സോന ആന്റണി (23) കാണാതായി. സുനോജ് എന്ന പുരുഷനൊപ്പം അവർക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 22 ന് രാവിലെ 9 മണിക്ക് സോന തന്റെ സുഹൃത്തിനെ കാണാൻ പോയിരുന്നെന്നും നാളിതുവരെയായിട്ടും തിരിച്ചെത്തിയിട്ടില്ലെന്നുമുള്ള അമ്മ റാൻസി ജോസിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 A case has been registered and an investigation has been launched into the complaint of the missing woman.

ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായി #Palakkad


 പാലക്കാട്:പാലക്കാട് ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ് കാണാതായത്.

വീട്ടിൽ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. ചിറ്റൂർ പോലീസിൻ്റെ നേതൃത്വത്തിൽ കുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കി. 

Six-year-old boy goes missing in Chittoor, Palakkad

പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി #crime_missing_case

 

 

Read later Share More missing student found dead......

Read more at: https://www.mathrubhumi.com/crime/news/missing-student-found-dead-kollam-kilikollur-1.10701187

 

 

കൊല്ലം: കാണാതായ പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനടുത്തുള്ള റെയിൽവേ ട്രാക്കിനടുത്തുള്ള കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാമല യൂണിവേഴ്സിറ്റി നഗറിലെ തേക്കത്തിൽ ഐരാട്ടിൽ സുരേഷിന്റെയും സനുജയുടെയും ഏക മകൾ നന്ദ (17) മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം വീടിനടുത്തുള്ള കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് അവൾ പോയതായി കുടുംബം പറയുന്നു. രാത്രിയായിട്ടും അവളെ കാണാതായതിനെ തുടർന്ന് പിതാവ്  കിളികൊല്ലൂർ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്, അച്ഛനും നാട്ടുകാരും റെയിൽവേ ട്രാക്കിന് സമീപം പരിശോധിച്ചപ്പോൾ കുഴിക്ക് സമീപം ചെരിപ്പുകൾ കണ്ടെത്തി. തുടർന്നുള്ള പരിശോധനയിൽ, കാട് മൂടിയ ഓടയിൽ മൃതദേഹം കണ്ടെത്തി. റെയിൽവേ ട്രാക്കിനടുത്തുള്ള ഉയർന്ന റോഡിലൂടെ നടക്കുമ്പോൾ വഴുതി വീണതായിരിക്കാമെന്ന് സംശയിക്കുന്നു. സംഭവസ്ഥലം സന്ദർശിച്ച സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്ന്. കോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് നന്ദ.  

തിരുവനന്തപുരത്ത് നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്, സ്ക്കൂൾ സമയത്തിന് ശേഷം വീട്ടിലെത്തി.. #MissingGirls


തിരുവനന്തപുരം : പട്ടത്ത് നിന്ന് കാണാതായ പെൺകുട്ടികൾ തിരിച്ചെത്തി.   സ്കൂൾ സമയം കഴിഞ്ഞ് പെൺകുട്ടികൾ മടങ്ങി.   ഇന്ന് 12.30 മുതലാണ് കുട്ടികളെ കാണാതായത്.   ഉച്ചകഴിഞ്ഞ് ഷിഫ്റ്റ് ക്ലാസിന് വീട്ടിൽ നിന്നിറങ്ങിയ ഈ മൂന്ന് വിദ്യാർഥികളും സ്കൂളിൽ എത്തിയില്ല.

  ഈ വിവരം സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചു.   തുടർന്ന് പോലീസിൽ അറിയിച്ചു.   സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ച് തിരച്ചിൽ നടത്തി.

15 വർഷം മുൻപ് പെൺകുട്ടിയെ കാണാതായ സംഭവം; കൊന്നുകുഴിച്ചുമൂടിയതായി സംശയം; അ‍ഞ്ച് പേർ കസ്റ്റഡിയിൽ... #Crime_News

 


ആലപ്പുഴ മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം. സംഭവത്തിൽ അ‍ഞ്ച് പേരെ പൊലീസ് കസ്റ്റഡിലെടുത്തു. സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. കുഴിതോണ്ടി പരിശോധന നടത്താൻ നീക്കം. ഭർ‌ത്താവ് അനിൽ‌ കുമാറിനെയുമാണ് സുഹൃത്തുക്കളെയുമാണ് കസ്റ്റഡിയിലെടുത്തത്.

കലയെന്ന 20 വയസുകാരിയെയായിരുന്നു 15 വർഷം മുൻപ് കാണാതായിരുന്നത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 15 വർഷം മുൻപുള്ള തിരോധാന കേസിൽ പുനരന്വേഷണം ആരംഭിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അതീവ രഹസ്യമായിട്ടായിരുന്നു അന്വേഷണം നടന്നുകൊണ്ടിരുന്നത്.

കലയുടെ പ്രണയവിവാഹമായിരുന്നു. വിവാഹ ശേഷമാണ് പെൺകുട്ടിയെ കാണാതാതയത്. ഇതിനിടെ ഭർത്താവ് വിദേശത്ത് കടന്നിരുന്നു. ഈ അടുത്ത് ഭർത്താവ് അനിൽ കുമാറിനെ പൊലീസ് നാട്ടിലേക്ക് വിളിച്ച് വരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടർന്ന് ഇയാളെയും ചില സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിനെ തുടർന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കലയെ കൊന്ന് സെപ്റ്റിടാങ്കിൽ കുഴിച്ചുമൂടിയെന്നായിരുന്നു അനിൽ പൊലീസിന് മൊഴി നൽകിയത്. തുടർന്നാണ് ഇവർ താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്ക് ഉൾപ്പെടെ കുഴിച്ച് പരിശോധന നടത്താൻ തീരുമാനിച്ചത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0