15 വർഷം മുൻപ് പെൺകുട്ടിയെ കാണാതായ സംഭവം; കൊന്നുകുഴിച്ചുമൂടിയതായി സംശയം; അ‍ഞ്ച് പേർ കസ്റ്റഡിയിൽ... #Crime_News

 


ആലപ്പുഴ മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം. സംഭവത്തിൽ അ‍ഞ്ച് പേരെ പൊലീസ് കസ്റ്റഡിലെടുത്തു. സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. കുഴിതോണ്ടി പരിശോധന നടത്താൻ നീക്കം. ഭർ‌ത്താവ് അനിൽ‌ കുമാറിനെയുമാണ് സുഹൃത്തുക്കളെയുമാണ് കസ്റ്റഡിയിലെടുത്തത്.

കലയെന്ന 20 വയസുകാരിയെയായിരുന്നു 15 വർഷം മുൻപ് കാണാതായിരുന്നത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 15 വർഷം മുൻപുള്ള തിരോധാന കേസിൽ പുനരന്വേഷണം ആരംഭിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അതീവ രഹസ്യമായിട്ടായിരുന്നു അന്വേഷണം നടന്നുകൊണ്ടിരുന്നത്.

കലയുടെ പ്രണയവിവാഹമായിരുന്നു. വിവാഹ ശേഷമാണ് പെൺകുട്ടിയെ കാണാതാതയത്. ഇതിനിടെ ഭർത്താവ് വിദേശത്ത് കടന്നിരുന്നു. ഈ അടുത്ത് ഭർത്താവ് അനിൽ കുമാറിനെ പൊലീസ് നാട്ടിലേക്ക് വിളിച്ച് വരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടർന്ന് ഇയാളെയും ചില സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിനെ തുടർന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കലയെ കൊന്ന് സെപ്റ്റിടാങ്കിൽ കുഴിച്ചുമൂടിയെന്നായിരുന്നു അനിൽ പൊലീസിന് മൊഴി നൽകിയത്. തുടർന്നാണ് ഇവർ താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്ക് ഉൾപ്പെടെ കുഴിച്ച് പരിശോധന നടത്താൻ തീരുമാനിച്ചത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0