Flash News: പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ സഹായ പദ്ധതിയായ ലൈഫ് മിഷൻ നിർത്തലാക്കുന്നു; പുതിയ ഭവന പദ്ധതിയുമായി യുഡിഎഫ് സർക്കാർ #UDF_Housing_Project

Malayoram News Image
കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയായ ലൈഫ് മിഷൻ നിർത്തലാക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പൂർണ്ണ പങ്കാളിത്തമുള്ള പുതിയ ഭവന പദ്ധതി ആരംഭിക്കാനാണ് സർക്കാർ നീക്കം.

ലൈഫ് മിഷൻ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവരുന്നുവെന്ന യുഡിഎഫ് സർക്കാരിന്റെ വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ ഗ്രാമസഭകൾക്കുള്ള അധികാരം ലൈഫ് മിഷൻ ഇല്ലാതാക്കുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

പുതിയ ഭവന പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങൾക്കും ഗ്രാമസഭകൾക്കും പൂർണ്ണ പങ്കാളിത്തമുണ്ടാകും. ഇതിനായുള്ള നടപടികൾ തദ്ദേശവകുപ്പ് ആരംഭിച്ചു കഴിഞ്ഞു.

ലൈഫ് മിഷൻ നിലവിലുള്ളത് കാരണം കേന്ദ്ര സഹായം നഷ്ടപ്പെടുന്നുവെന്നും തദ്ദേശവകുപ്പ് അറിയിച്ചിട്ടുണ്ട്. 2017-ൽ എല്‍ഡിഎഫ് സർക്കാർ എല്ലാ ഭവന പദ്ധതികളും സംയോജിപ്പിച്ചാണ് ലൈഫ് മിഷൻ ആരംഭിച്ചത്.


Hashtags: #LifeMission #UDFGovernment #HousingProject #ലൈഫ്മിഷൻ #ഭവനപദ്ധതി #യുഡിഎഫ്സർക്കാർ
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0