കാസർകോട്: ഭർതൃവീട്ടിൽ വെച്ച് നവവധു ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർതൃവീട്ടുകാരുടെ പീഡനമാണ് മരണത്തിന് കാരണമായതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് നടപടി.
ബദിയടുക്ക ചെർളടുക്കം സ്വദേശിനിയായ ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി പാണലത്തെ ഭർതൃവീട്ടിൽ വെച്ചായിരുന്നു സംഭവം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഫൈദ ഇന്ന് പുലർച്ചെ 12.30ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സുഫൈദയുടെ ഭർത്താവായ ആദിലിനെയാണ് വിദ്യാനഗർ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ, ഭർത്താവിന്റെയും ഉമ്മയുടെയും ഭാഗത്ത് നിന്ന് യുവതിക്ക് മാനസികവും ശാരീരികവുമായ ഉപദ്രവമുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു.
സ്വർണ്ണം ആവശ്യപ്പെട്ട് നിരന്തരമായ പീഡനമുണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവിന്റെയും ഉമ്മയുടെയും മുന്നിൽവെച്ചാണ് സുഫൈദ ആസിഡ് കഴിച്ചതെന്നാണ് സഹോദരൻ എം.കെ അബ്ദുൽ വാസിൽ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
അസ്വാഭാവിക മരണത്തിന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 194 വകുപ്പ് പ്രകാരമാണ് വിദ്യാനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും ബന്ധുക്കളുടെ മൊഴികളും പോലീസ് ശേഖരിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.
സുഫൈദയുടേത് പ്രണയ വിവാഹമായിരുന്നുവെന്നും വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമായിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. ഭർതൃവീട്ടുകാരുടെ കുത്ത് വാക്കുകളാണ് ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അവർ സംശയം പ്രകടിപ്പിച്ചു.

Hashtags: #KasaragodCrime #SuicideAllegations #DomesticViolence #കാസർകോട് #നവവധു #ആസിഡ്മരണം
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.