ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്നു മൂന്നുമണിക്ക് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും.4,41,220 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ തവണ 82.5 ശതമാനമായിരുന്നു വിജയശതമാനം. റഗുലർ വിഭാഗത്തിൽ 27,798 പേരും പ്രൈവറ്റ് വിഭാഗത്തിൽ 1502 പേരും പരീക്ഷയെഴുതി.
പ്ലസ്ടു ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ
വി.എച്ച്.എസ്.ഇ. ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ
PRD Live മൊബൈല്‍ ആപ്പിലും പരീക്ഷാഫലം അറിയാനാകും. രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.