Technology Tech എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Technology Tech എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

️പ്രിയപ്പെട്ടവരുടെ സീൻ ചെയ്യാത്ത മെസേജുകളും സ്റ്റാറ്റസുകളും ഓര്‍മ്മിപ്പിക്കും; വാട്‌സ്ആപ്പിലും റിമൈന്‍ഡര്‍... #Tech

 



നിങ്ങൾ സീൻ ചെയ്യാത്ത മെസേജുകളെയും സ്റ്റാറ്റസുകളെയും കുറിച്ച് വാട്‌‌സ്ആപ്പ് ഓർമ്മിപ്പിക്കും. വാട്‌‌സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ അറിയിക്കുന്ന വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. വൈകാതെ മറ്റുള്ള വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാകും. തപ്പിപ്പോകാതെ തന്നെ പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകളും മെസേജുകളും നമ്മളെ വാട്സ്ആപ്പ് അറിയിക്കും. സ്ഥിരമായി ഇടപെടുന്നവരും ഫേവറേറ്റ് കോണ്‍ടാക്റ്റുകള്‍ ആയി സേവ് ചെയ്‌തിരിക്കുന്നവരുടെയും സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്ആപ്പ് സിഗ്നല്‍ തരിക.

അടുത്തിടെയാണ് സ്റ്റാറ്റസ് മെൻഷൻ ഓപ്ഷൻ വാട്‌‌സ്ആപ്പ് അവതരിപ്പിച്ചത്. ഈ അപ്ഡേറ്റ് ഹിറ്റായതിന് പിന്നാലെ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. അപ്ഡേറ്റ് പ്രകാരം നമ്മളൊരു സ്റ്റാറ്റസ് ഇട്ടാൽ ഗ്രൂപ്പിനെ മൊത്തം അറിയിക്കാനും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാനുമാകും. വാട്‌‌സ്ആപ്പിന്‍റെ ബീറ്റ പതിപ്പിലാണ് ഈ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ അഞ്ച് വ്യക്തികളെയാണ് ഒരു സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാൻ സാധിക്കുക.

ഗ്രൂപ്പുകളെ മെൻഷൻ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യേണ്ടതുമില്ല. ഗ്രൂപ്പിനെ മെൻഷൻ ചെയ്യുന്നതിലൂടെ അംഗങ്ങൾക്ക് മെൻഷനെക്കുറിച്ച് അറിയിപ്പും ലഭിക്കും. ഈ അപ്ഡേഷനിലൂടെ അംഗങ്ങൾക്ക് സ്റ്റാറ്റസ് കാണാനാകും. ഗ്രൂപ്പ് ചാറ്റുകൾ സൈലന്‍റാക്കി വെയ്ക്കുന്നവർക്ക് ഗ്രൂപ്പിനെ മെൻഷൻ ചെയ്ത നോട്ടിഫിക്കേഷൻ ലഭിക്കില്ല.

വ്യക്തികളെ മെൻഷൻ ചെയ്യുന്നതിന് പരിമിതി ഉള്ളതുപോലെ  സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഗ്രൂപ്പ് ചാറ്റുകൾ മെൻഷൻ ചെയ്യുന്നതിന് പരിമിതി വരുമോയെന്നതിൽ വ്യക്തതയില്ല. ഏറെ പുതിയ അപ്ഡേറ്റുകളാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിക്കുന്നത്. ഇനിയുമേറെ ഫീച്ചറുകള്‍ വരും ആഴ്‌ചകളില്‍ വരും.

റിലയൻസ് ജിയോയെ വെല്ലുവിളിച്ച് ബിഎസ്എൻഎൽ; കുറഞ്ഞ നിരക്കിൽ 5 മാസത്തെ വാലിഡിറ്റി... #Tech

 


സ്വകാര്യ കമ്പനികള്‍ ടെലികോം നിരക്കുകള്‍ ഉയര്‍ത്തിയത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രതിമാസ ചെലവ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കുമായി ബിഎസ്എന്‍എല്‍ എത്തുന്നത്. സ്വകാര്യകമ്പനികളെ വെല്ലുവിളിക്കും വിധം പുതിയ 997 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍.

160 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അതായത് 5 മാസത്തോളം പ്ലാനിന് വാലിഡിറ്റിയുണ്ടാവും. ദിവസേന 2 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നത്. ആകെ 320 ജിബിയിലേറെ ഡാറ്റ പ്ലാനിന്റെ വാലിഡിറ്റി പരിധിയില്‍ ലഭിക്കും. പ്രതി ദിനം 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍ എന്നിവയും പ്ലാനിലുണ്ട്.

നിലവില്‍ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ പ്ലാന്‍ 349 രൂപയുടേതാണ്. 28 ദിവസമാണ് വാലിഡിറ്റി. എന്നാല്‍ ഇതേ ആനുകൂല്യങ്ങള്‍ക്ക് 997 രൂപയുടെ ബിഎസ്എന്‍എല്‍ പ്ലാനില്‍ മാസം ഏകദേശം 199 രൂപ മാത്രമാണ് ചെലവ് വരിക.

ഹാര്‍ഡി ഗെയിംസ്, സിങ് മ്യൂസിക്, ബിഎസ്എന്‍എല്‍ ട്യൂണ്‍ തുടങ്ങിയ അധിക സേവനങ്ങളും ആസ്വദിക്കാം.

കൂടുതല്‍ നഗരങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വേഗത്തില്‍ ഡാറ്റ ഉപയോഗപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

ഒക്ടോബറില്‍ 4ജി സേവനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. ഇതിനകം വിവിധ നഗരങ്ങളില്‍ 4ജി സേവനങ്ങള്‍ ലഭ്യമാണ്. നേരത്തെ തന്നെ 4ജി സിംകാര്‍ഡുകളും പുറത്തിറക്കിയിരുന്നു. അതിനാല്‍ ഇതുവരെ ഉണ്ടായിരുന്ന ബിഎസ്എന്‍എല്‍ സേവനങ്ങളിലെ അതിവേഗ ഇന്റര്‍നെറ്റിന്റെ അഭാവം ഇനിയുണ്ടാവില്ല.

ജിയോയ്ക്കും എയർടെല്ലിനും പണി കിട്ടുമോ?; ബി.എസ്.എൻ.എല്ലുമായി സഹകരിക്കാൻ ടാറ്റ... #Tech

 


സ്വകാര്യ ടെലികോം കമ്പനികളുടെ ആധിപത്യത്തിലാണ് ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗം. അതില്‍ അതിശക്തരായി നിലകൊള്ളുന്നത് റിലയന്‍സ് ജിയോയാണ്. അടുത്തിടെയാണ് റിലയന്‍സ് ജിയയോയും, എയര്‍ടെലും വോഡഫോണ്‍ ഐഡിയയും രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ നിരക്കുകള്‍ മാത്രമാണ് ഇപ്പോള്‍ മാറ്റമില്ലാതെ തുടരുന്നത്. ഇക്കാരണത്താല്‍ വലിയൊരു വിഭാഗം ആളുകള്‍ തങ്ങളുടെ നമ്പറുകള്‍ ബിഎസ്എന്‍എലിലേക്ക് പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസും ബിഎസ്എന്‍എലും തമ്മിലുള്ള 15000 കോടി രൂപയുടെ കരാര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. രാജ്യത്തുടനീളം 1000 ഗ്രാമങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി എത്തിക്കാന്‍ ഇരു കമ്പനികളും തമ്മില്‍ സഹകരിക്കാനാണ് പദ്ധതി. വര്‍ഷങ്ങളായി 4ജി നെറ്റ് വര്‍ക്ക് വിന്യസിക്കുന്നതിലെ ബിഎസ്എന്‍എലിന്റെ പ്രധാന പങ്കാളിയാണ് ടിസിഎസ്.

നിലവില്‍ ജിയോയും എയര്‍ടെലും മാത്രമാണ് 4ജി രംഗത്ത് ശക്തമായ സാന്നിധ്യമായുള്ളത്. ബിഎസ്എന്‍എല്‍ ഇപ്പോഴും 4ജിയിലേക്ക് മാറിയിട്ടില്ല. ടിസിഎസുമായി ചേര്‍ന്ന് ബിഎസ്എന്‍എലിന്റെ 4ജി വിന്യാസം പൂര്‍ത്തിയായാല്‍ അത് റിലയന്‍സ് ജിയോയ്ക്ക് ശക്തമായ വെല്ലുവിളിയായി മാറും. കാരണം നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് റിലയന്‍സ് ജിയോയാണ്.

12 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് ജിയോ നിരക്കുയര്‍ത്തിയത്. എയര്‍ടെല്‍ 11 ശതമാനം മുതല്‍ 21 ശതമാനം വരെയും വോഡഫോണ്‍ ഐഡിയ 10 ശതമാനം മുതല്‍ 21 ശതമാനം വരെയും നിരക്ക് വര്‍ധിപ്പിച്ചു. വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. 4ജി ഇല്ലെങ്കിലും ബിഎസ്എന്‍എല്‍ പ്ലാനുകളാണ് ഇതിനും ലാഭകരമെന്ന രീതിയില്‍ പ്രചാരണം ശക്തമാണ്.

വര്‍ഷങ്ങളായി 4ജി സാങ്കേതിക വിദ്യാ വിന്യസിക്കുന്നതിലെ ബിഎസ്എന്‍എലിന്റെ പങ്കാളിയാണ് ടിസിഎസ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യകളാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുക. ടിസിഎസ്, സി-ഡോട്ട് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 2022-ല്‍ തന്നെ ബിഎസ്എന്‍എല്‍ 4ജി യാഥാര്‍ത്ഥ്യമാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വൈകുകയായിരുന്നു.

വോഡഫോൺ ഐഡിയയും നിരക്ക് വർധിപ്പിച്ചു; ആനുകൂല്യങ്ങളിൽ മാറ്റമില്ല... #Tech_News

റിലയൻസ് ജിയോയ്ക്കും എയർടെലിനും പിന്നാലെ വോഡഫോൺ ഐഡിയയും നിരക്ക് വർധിപ്പിച്ചു. ജൂലായ് നാല് മുതൽ വർധനവ് നിലവിൽ വരും. എയർടെലിന് സമാനമായ നിരക്ക് വർധനയാണ് വോഡ‍ഫോൺ ഐഡിയയിലും വരുത്തിയിരിക്കുന്നത്. നിലവിൽ വോഡഫോൺ ഐഡിയയുടെ ഏറ്റവും ചെറിയ പ്ലാനിന് 179 രൂപയാണ് വില. ഇത് 199 രൂപയായി വർധിപ്പിച്ചു.

പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കുന്ന 28 ദിവസത്തെ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കായ 269 രൂപയുടെ പ്ലാനിന് ഇനിമുതൽ 299 രൂപ നൽകേണ്ടി വരും. 28 ദിവസം 1.5 ജിബി ഡേറ്റ ലഭിക്കുന്ന 299 രൂപയുടെ പ്ലാൻ നിരക്ക് 349 രൂപയായി വർധിപ്പിച്ചു. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള റിലയൻസ് ജിയോ 12.5 മുതൽ 25 ശതമാനം വരെ വർധനയാണ് വിവിധ പ്ലാനുകളിൽ വരുത്തിയിരിക്കുന്നത്. എയർടെൽ 11 മുതൽ 21 ശതമാനം വരെയാണ് വർധനയാണ് വരുത്തിയിരിക്കുന്നത്.

ജൂലൈ 3 മുതൽ ജിയോയുടെയും എയർടെല്ലിന്റെയും പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.മെച്ചപ്പെട്ട രീതിയിൽ ടെലികോം കമ്പനികൾക്ക് പ്രവർത്തിക്കണമെങ്കിൽ ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 300 രൂപയിൽ കൂടുതൽ വേണമെന്ന നിലപാടാണ് എയർടെൽ‌ താരിഫ് ഉയർത്താൻ കാരണം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0