WhatsApp Updates എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
WhatsApp Updates എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

️പ്രിയപ്പെട്ടവരുടെ സീൻ ചെയ്യാത്ത മെസേജുകളും സ്റ്റാറ്റസുകളും ഓര്‍മ്മിപ്പിക്കും; വാട്‌സ്ആപ്പിലും റിമൈന്‍ഡര്‍... #Tech

 



നിങ്ങൾ സീൻ ചെയ്യാത്ത മെസേജുകളെയും സ്റ്റാറ്റസുകളെയും കുറിച്ച് വാട്‌‌സ്ആപ്പ് ഓർമ്മിപ്പിക്കും. വാട്‌‌സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ അറിയിക്കുന്ന വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. വൈകാതെ മറ്റുള്ള വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാകും. തപ്പിപ്പോകാതെ തന്നെ പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകളും മെസേജുകളും നമ്മളെ വാട്സ്ആപ്പ് അറിയിക്കും. സ്ഥിരമായി ഇടപെടുന്നവരും ഫേവറേറ്റ് കോണ്‍ടാക്റ്റുകള്‍ ആയി സേവ് ചെയ്‌തിരിക്കുന്നവരുടെയും സ്റ്റാറ്റസുകളെയും മെസേജുകളേയും കുറിച്ചാണ് വാട്സ്ആപ്പ് സിഗ്നല്‍ തരിക.

അടുത്തിടെയാണ് സ്റ്റാറ്റസ് മെൻഷൻ ഓപ്ഷൻ വാട്‌‌സ്ആപ്പ് അവതരിപ്പിച്ചത്. ഈ അപ്ഡേറ്റ് ഹിറ്റായതിന് പിന്നാലെ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. അപ്ഡേറ്റ് പ്രകാരം നമ്മളൊരു സ്റ്റാറ്റസ് ഇട്ടാൽ ഗ്രൂപ്പിനെ മൊത്തം അറിയിക്കാനും മെൻഷൻ ചെയ്ത് ടാഗ് ചെയ്യാനുമാകും. വാട്‌‌സ്ആപ്പിന്‍റെ ബീറ്റ പതിപ്പിലാണ് ഈ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ അഞ്ച് വ്യക്തികളെയാണ് ഒരു സ്റ്റാറ്റസിൽ മെൻഷൻ ചെയ്യാൻ സാധിക്കുക.

ഗ്രൂപ്പുകളെ മെൻഷൻ ചെയ്യാനുള്ള അവസരം ലഭിക്കുന്നതിലൂടെ വ്യക്തികളെ പ്രത്യേകം സ്റ്റാറ്റസുകളിൽ മെൻഷൻ ചെയ്യേണ്ടതുമില്ല. ഗ്രൂപ്പിനെ മെൻഷൻ ചെയ്യുന്നതിലൂടെ അംഗങ്ങൾക്ക് മെൻഷനെക്കുറിച്ച് അറിയിപ്പും ലഭിക്കും. ഈ അപ്ഡേഷനിലൂടെ അംഗങ്ങൾക്ക് സ്റ്റാറ്റസ് കാണാനാകും. ഗ്രൂപ്പ് ചാറ്റുകൾ സൈലന്‍റാക്കി വെയ്ക്കുന്നവർക്ക് ഗ്രൂപ്പിനെ മെൻഷൻ ചെയ്ത നോട്ടിഫിക്കേഷൻ ലഭിക്കില്ല.

വ്യക്തികളെ മെൻഷൻ ചെയ്യുന്നതിന് പരിമിതി ഉള്ളതുപോലെ  സ്റ്റാറ്റസ് അപ്ഡേറ്റുകളിൽ ഗ്രൂപ്പ് ചാറ്റുകൾ മെൻഷൻ ചെയ്യുന്നതിന് പരിമിതി വരുമോയെന്നതിൽ വ്യക്തതയില്ല. ഏറെ പുതിയ അപ്ഡേറ്റുകളാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിക്കുന്നത്. ഇനിയുമേറെ ഫീച്ചറുകള്‍ വരും ആഴ്‌ചകളില്‍ വരും.

ഇനി മെസ്സേജുകള്‍ ഡ്രാഫ്റ്റ്സ് ആകും; പുത്തന്‍ ഫീച്ചറുമായി വാട്ട്സ് ആപ്പ് ... #Tech

 

മീപ വർഷങ്ങളിൽ, ആളുകൾ ആശയവിനിമയം നടത്തുന്ന രീതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് വാട്ട്‌സ്ആപ്പ് നിരവധി അപ്‌ഡേറ്റുകൾ കൊണ്ടുവന്നിട്ടുണ്ട്. ഡിസപ്പിയറിങ് മെസേജ്, മൾട്ടി-ഡിവൈസ് സപ്പോർട്ട് എന്നിവ അതിൽ ചിലതുമാത്രം. അതിലേക്കിതാ ഒന്നുകൂടി. മെസേജ് ഡ്രാഫ്റ്റ്സ്. ടൈപ്പ് ചെയ്ത് പാതിവഴിയിലായ സന്ദേശങ്ങൾ നഷ്ടപ്പെടില്ല എന്നതാണ് ഈ പുത്തൻ അപ്ഡേറ്റിന്റെ പ്രത്യേകത. യൂസർ എക്സ്പീരിയൻസും ആശയവിനിമയത്തിലെ കാര്യക്ഷമതയും ഉറപ്പുവരുത്തുക എന്നതാണ് പുത്തൻ അപ്ഡേറ്റിലൂടെ വാട്ട്സാപ്പ് ഉദ്ദേശിച്ചിരിക്കുന്നത്.

പകുതി ടൈപ്പ് ചെയ്ത സന്ദേശങ്ങൾ സംരക്ഷിക്കുന്നതിനും പിന്നീടവ കണ്ടെത്തുന്നതിനുമുള്ള സൗകര്യമാണ് വാട്ട്സാപ്പ് ഉപയോക്താക്കൾക്കുമുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ചാറ്റിൽ ഒരിക്കൽ ടൈപ്പ് ചെയ്ത് പകുതിയാക്കിയ സന്ദേശം പിന്നീട് ഒരവസരത്തിൽ പൂർത്തിയാക്കാൻ പുതിയ അപ്ഡേറ്റ് വഴി ഉപയോക്താവിന് സാധിക്കും. അതും വളരെ എളുപ്പത്തിൽ. അപൂർണമായ സന്ദേശം ഡ്രാഫ്റ്റ് എന്ന ലേബലിൽ ചാറ്റ് ലിസ്റ്റിന്റെ മുകൾ ഭാ​ഗത്ത് ഓട്ടോമാറ്റിക്കായി കാണാനാവും. അപൂർണമായസന്ദേശമാണെന്ന് പെട്ടന്ന് തിരിച്ചറിയാൻ ഇതുവഴി സാധിക്കും.

മെസേജ് ഡ്രാഫ്റ്റ് സംവിധാനം ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആൻഡ്രോയ്ഡ് ഐ.ഒ.എസ് ഉപയോക്താക്കൾക്കും ഒരുപോലെ ഈ അപ്ഡേറ്റ് ഇപ്പോൾ ഉപയോ​ഗിച്ചുതുടങ്ങാം. ഇതിനായി സ്വന്തം വാട്ട്‌സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതി.

പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനും അവരുടെ അനുഭവം കാര്യക്ഷമമാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ അപ്ഡേറ്റ് എന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. പൂർത്തിയാകാത്ത സന്ദേശങ്ങൾ എളുപ്പത്തിൽ കണ്ടെത്താവുന്ന രീതിയിൽ ക്രോഡീകരിക്കുന്നതിലൂടെ, ദൈനംദിന ആശയവിനിമയത്തിനുള്ള കൂടുതൽ സൗകര്യപ്രദമായ ഉപകരണമായി വാട്ട്സാപ്പിനെ മാറ്റാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

നിങ്ങള്‍ക്ക് കിട്ടിയ ലിങ്കും മെസേജും സത്യമോ എന്ന് പരിശോധിക്കാം; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്.... #Tech

ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളിൽ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ് കമ്പനി. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളും ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയിൽ പരിശോധിക്കുക.

 ആൻഡ്രോയിഡ് ബീറ്റ 2.24.20.28 വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നതെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

വാട്‌സ്ആപ്പ് വഴി വ്യാജവാർത്തകളും സംശയാസ്പദമായ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സുരക്ഷാ സംവിധാനം ഒരുക്കാനുള്ള കമ്പനിയുടെ ശ്രമം. ലിങ്കിലെ വിവരം എന്താണെന്ന് മാത്രമല്ല. ആ ലിങ്കിനൊപ്പമുള്ള സന്ദേശത്തിലെ ഉള്ളടക്കവും ലിങ്ക് എത്തിക്കുന്ന വെബ്‌സൈറ്റിലെ ഉള്ളടക്കവും സാമ്യതയുണ്ടോ എന്നും പരിശോധിക്കും.

 ഗൂഗിളിന്‍റെ സഹായത്തോടെയാണ് ഈ പരിശോധന നടത്തുന്നത്. 

യുആർഎൽ അടങ്ങുന്ന എന്തെങ്കിലും സന്ദേശം ലഭിച്ചെന്നിരിക്കട്ടെ ആ ലിങ്ക് ഉപഭോക്താവിന് ഇഷ്ടപ്രകാരം പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരവുമുണ്ട്. ഉപഭോക്താവ് ആവശ്യപ്പെടുന്ന ലിങ്കും ആ സന്ദേശവും മാത്രമാണ് ഇത്തരം സാഹചര്യങ്ങളിൽ പരിശോധിക്കുക. ഈ സന്ദേശങ്ങൾ സ്വകാര്യമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. എവിടെയും സൂക്ഷിക്കുകയുമില്ല. അപകടരമായ വെബ്‌സൈറ്റുകളിലേക്ക് എത്തിപ്പെടുന്നത് തടയാൻ ഇതുവഴി സാധിക്കും.

കോണ്‍ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാം: സ്റ്റാറ്റസ് അപ്‌ഡേറ്റ് ടാഗിങ് ഫീച്ചറുമായി വാട്‌സ്ആപ്പ്... #Tech

 

സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. 
ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റുള്ളവരുടെ സ്റ്റാറ്റസ് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും. സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ അവരുടെ കോണ്‍ടാക്റ്റുകളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാനും മറ്റുള്ളവരെ ടാഗ് ചെയ്യാനും കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. 

പലപ്പോഴും മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്ഡേറ്റ്സുകൾ എല്ലാം കാണാന്‍ കഴിയണമെന്നില്ല. ഏറ്റവും അടുത്ത ആളുകള്‍ സ്റ്റാറ്റസ് കാണുന്നു എന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. 

അവരെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്ത് ടാഗ് ചെയ്ത് അവര്‍ സ്റ്റാറ്റസ് കണ്ടു എന്ന് ഉറപ്പാക്കുന്നതാണ് ഈ ഫീച്ചറിന്റെ രീതി. ഈ സ്റ്റാറ്റസ് അപ്‌ഡേറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഏറ്റവും അടുത്ത ആളുകള്‍ വീണ്ടും ഷെയര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇതുവഴി സാധിക്കും. 

ഇതിന് പുറമേയാണ് സ്റ്റാറ്റസ് ലൈക്ക് ഫീച്ചര്‍. ബട്ടണിന്റെ ഒറ്റ ടാപ്പിലൂടെ കോണ്‍ടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ലൈക്ക് ചെയ്യാന്‍ കഴിയും. 

സ്റ്റാറ്റസ് ലൈക്കുകള്‍ സ്വകാര്യമാണ്. നിങ്ങള്‍ ലൈക്ക് ചെയ്ത വ്യക്തിക്ക് മാത്രമേ അവ വ്യൂവേഴ്‌സ് ലിസ്റ്റില്‍ കാണാനാകൂ എന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി. 

കാത്തിരുന്ന മാറ്റം, വിഡിയോ കോളില്‍ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്... #Tech

                                                              
ഉപയോക്താക്കള്‍ക്കായി വിഡിയോ കോളിങ് ഫീച്ചറില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വിഡിയോ കോളിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് രണ്ട് പുതിയ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട്‌ ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. വിഡിയോ കോളില്‍ പശ്ചാത്തലം മാറ്റാനുള്ള ഫീച്ചര്‍ ഉപയോക്തകള്‍ക്ക് കൂടുതല്‍ സ്വകാര്യത സൂക്ഷിക്കാന്‍ സഹായിക്കും. 

ചുറ്റുപാടുകളെ ഒരു കോഫി ഷോപ്പോ, അല്ലെങ്കില്‍ ഒരു സ്വീകരണ മുറിയില്‍ ഇരുന്ന് സംസാരിക്കുന്ന തരത്തിലും മാറ്റാന്‍ സാധിക്കും.

ഉപയോക്താക്കള്‍ക്ക് 10 ഫില്‍ട്ടറുകളും പശ്ചാത്തലങ്ങളും തെരഞ്ഞെടുക്കാം. ഉപയോക്താക്കള്‍ക്ക് അവരുടെ മുഖത്തിന് തെളിച്ചം കൂട്ടുന്നതിന് ടച്ച് അപ്പ്, ലോ ലൈറ്റ് ഓപ്ഷനുകളും പുറത്തിറക്കിയിട്ടുണ്ട്, ഫീച്ചറുകള്‍ ചില ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ തുടങ്ങി. വരും ആഴ്ചകളില്‍ ഫീച്ചറുകള്‍ എല്ലാവര്‍ക്കും ലഭ്യമാകും.

റെക്കോഡിങ് പേടിച്ച് വാട്സാപ്പിൽ ചെന്നപ്പോൾ അവിടെ ആപ്പ് വെച്ച് റെക്കോഡിങ്... #Tech

 


സാധാരണ കോള്‍ വിളിക്കുമ്പോള്‍ റെക്കോഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ വാട്സാപ്പ് കോളിനെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ അവിടെയും രക്ഷയില്ലെന്ന് അടുത്തിടെ പുറത്തുവരുന്ന കോള്‍ ചോര്‍ച്ചകള്‍ സാക്ഷ്യംനില്‍ക്കുന്നു. സാധാരണ കോളുകള്‍ റെക്കോഡ് ചെയ്യുന്നതില്‍ ടെലികോം റെഗുലേറ്ററി അതോറിട്ടി (ട്രായ്) ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് വാട്സാപ്പ് കോളുകള്‍ റെക്കോഡ് ചെയ്യാനുള്ള മൊബൈല്‍ ആപ്പുകള്‍ പ്രചരിക്കുന്നതിന്റെ കാരണം.

വാട്സാപ്പ് കോളുകള്‍ ആപ്പുകള്‍ ഉപയോഗിച്ച് റെക്കോഡ് ചെയ്യുന്നത് നിയന്ത്രിക്കാന്‍ ട്രായ് പോലുള്ള സംവിധാനങ്ങള്‍ക്ക് അധികാരവുമില്ല. സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയുള്ള ഐ.ടി. നിയമമാണ് റെക്കോഡ് ചെയ്യപ്പെട്ടു എന്ന പരാതിയുള്ള ആളിന് ആശ്രയിക്കാവുന്ന സംവിധാനം. എന്നാല്‍ കോള്‍ റെക്കോഡ് ചെയ്യുകയാണ് എന്ന സൂചന നല്‍കാനുള്ള സംവിധാനം ഇല്ലെന്നതാണ് പലരെയും കെണിയില്‍പ്പെടുത്തുന്നത്.

റെക്കോഡിങ് പാടില്ലെന്നത് വിദേശത്തെ പലരാജ്യങ്ങളും നടപ്പാക്കിയ നിയമമാണ്. ഇത് ഇന്ത്യയില്‍ നടപ്പാക്കാന്‍ വൈകി. അതാണ് പഴയ മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന കോളുകള്‍ റെക്കോഡ്‌ചെയ്താലും വിളിക്കുന്നയാള്‍ അറിയാതെപോവുന്നത്.

എന്നാല്‍ ട്രായ് നിര്‍ദേശം കര്‍ശനമായതോടെ പുതിയ ഫോണുകള്‍ റെക്കോഡിങ് മുന്നറിയിപ്പ് സൗകര്യത്തോടെ മാത്രം പുറത്തിറങ്ങി. എങ്കിലും ഒരുകമ്പനിയുടെ ഒരു ഉന്നത ശ്രേണി ഫോണ്‍ ഇറങ്ങിയത് സന്ദേശം കേള്‍പ്പിക്കാതെയുള്ള റെക്കോഡിങ് സൗകര്യത്തോടെയായിരുന്നു. അത് പിടിക്കപ്പെട്ടു. അതേ ഫോണിന്റെ അടുത്തതലമുറ ഇറങ്ങിയപ്പോള്‍ റെക്കോഡ് ചെയ്യുന്നു എന്ന സന്ദേശം കേള്‍പ്പിക്കേണ്ടിവന്നു.

സന്ദേശത്തെ ഒതുക്കുന്നതരത്തിലുള്ള ഫീച്ചറുകളും പുത്തന്‍ തലമുറ ഫോണുകളില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. 'നിങ്ങളുടെ കോള്‍ റെക്കോഡ് ചെയ്യപ്പെടുന്നു' എന്ന് ഇംഗ്ലീഷിലുള്ള സന്ദേശത്തിന് പകരം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ചെറിയൊരു ബീപ് ശബ്ദം കേള്‍പ്പിക്കുന്ന സംവിധാനമാണത്.

ആപ്പില്‍ ഫീച്ചറുകളുടെ നിര

വാട്സാപ്പ് കോളുകളുടെ റെക്കോഡിങ് ആപ്പുകള്‍ പ്രചാരത്തിലുള്ളവയില്‍ മിക്കതിലും വീഡിയോ റെക്കോഡിങ് അടക്കമുള്ള ഫീച്ചറുകള്‍കൂടി ഉള്‍പ്പെടുത്തിയവയാണ്.

ഓണ്‍ലൈന്‍ തട്ടിപ്പിലെ ഹണിട്രാപ്പിങ്ങിന് ഉപയോഗിക്കുന്നതും ഇത്തരം ആപ്പുകളാണ്.

റെക്കോഡ് ചെയ്യുന്ന വോയ്സ്, വീഡിയോ എന്നിവ നമ്മുടെ സൗകര്യത്തിന് അനുസരിച്ച് മുറിച്ചെടുക്കാനും ചില ആപ്പുകളില്‍ ഫീച്ചറുകളുണ്ട്. ഫെയ്സ്ബുക്കിലെ മെസ്സെഞ്ചര്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യവും ചില ആപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാട്‌സാപ്പ് ബിസിനസ് ആപ്പ് ഉപഭോക്താക്കള്‍ക്കായി വെരിഫൈഡ് ബാഡ്ജ് ... #WhatsApp

 


അടുത്തിടെയാണ് വാട്‌സാപ്പ് ബിസിനസ് ആപ്പ് ഉപഭോക്താക്കള്‍ക്കായി വെരിഫൈഡ് പ്രോഗ്രാം മെറ്റ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങളിലും ഇത് ലഭ്യമാക്കിയിട്ടുണ്ട്. മെറ്റ വെരിഫിക്കേഷന്‍ പ്രോഗ്രാം ഇതുവരെ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മാത്രമാണ് ലഭ്യമായിരുന്നത്.

ഇതിന് സമാനമായി വാട്‌സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മെറ്റ വെരിഫൈഡ് സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിലൂടെ വെരിഫൈഡ് ബാഡ്ജ് സ്വന്തമാക്കാനാവും. വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ പ്രചരിക്കുന്നത് തടയാന്‍ ഇതുവഴി സാധിക്കും. വെരിഫൈഡ് ചെയ്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് വില്പന നടത്തുന്നതിനായി പ്രത്യേകം വാട്‌സാപ്പ് ചാനലും ലഭിക്കും.

സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് വാട്‌സാപ്പ് ബിസിനസ് അക്കൗണ്ട് ഒന്നിലധികം ഡിവൈസുകളില്‍ ലോഗിന്‍ ചെയ്യാം. കൂടാതെ വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന പ്രത്യേകം വെബ് പേജും ആരംഭിക്കാനാവും. ആളുകള്‍ക്ക് വാട്‌സാപ്പ് ബിസിനസ് ഉപഭോക്താക്കളെ കോള്‍ ചെയ്യാനാവുന്ന പുതിയ ഫീച്ചര്‍ ഒരുക്കാനുള്ള ശ്രമവും വാട്‌സാപ്പ് നടത്തുന്നുണ്ട്.

ഇതിന് പുറമെ എ.ഐയുടെ സഹായത്തോടെ ആളുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന സൗകര്യവും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഈ സൗകര്യങ്ങള്‍ക്ക് പക്ഷെ വാട്‌സാപ്പ് നിശ്ചിത തുക ഈടാക്കും.

കൂപ്പണ്‍ കോഡ്, ജന്മദിന ആശംസകള്‍ പോലുള്ളവ ഉപഭോക്താക്കള്‍ക്ക് അയക്കുന്നതിനായി വ്യാപാരികള്‍ക്ക് വാട്‌സാപ്പ് ബിസിനസ് ആപ്പില്‍ പ്രത്യേകം പേഴ്‌സണലൈസ്ഡ് മെസേജിങ് സൗകര്യവും അവതരിപ്പിക്കും. മെറ്റ വെരിഫൈഡ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് മാസം 14 ഡോളറാണ്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈകാതെ ഈ സൗകര്യമെത്തും.

#WHATSAPP_HACK : #വീഡിയോ_കോൾ വഴിയുള്ള #ഹാക്കർ ആക്രമണത്തിനെതിരെ #വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം.

ഇൻസ്റ്റന്റ് മെസ്സേജിങ്  പ്ലാറ്റ്‌ഫോമിലെ ഒന്നിലധികം അപകടങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ സ്ഥാപനമായ CERT-In വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരു മുന്നറിയിപ്പ് നൽകി.

 ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള നോഡൽ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-IN) V2.22.16.12-ന് മുമ്പ് Android, iOS എന്നിവയ്‌ക്കായുള്ള WhatsApp-ലെ കേടുപാടുകൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  v2.22.16.12, v2.22.16.12-ന് മുമ്പുള്ള Android-നുള്ള WhatsApp, v2.22.15.9-ന് iOS-നുള്ള WhatsApp.
 ടാർഗെറ്റുചെയ്‌ത സിസ്റ്റത്തിൽ ഒരു അനിയന്ത്രിതമായ കോഡ് എക്‌സിക്യൂട്ട് ചെയ്യാൻ വിദൂര ആക്രമണകാരിയെ സഹായിക്കുന്ന വാട്ട്‌സ്ആപ്പിലെ ഒന്നിലധികം കേടുപാടുകളെക്കുറിച്ച് സിഇആർടി-ഇൻ ഉപദേശം മുന്നറിയിപ്പ് നൽകി.

 ഇന്റിഗർ ഓവർഫ്ലോ കാരണം വാട്ട്‌സ്ആപ്പിൽ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് കേന്ദ്രത്തിന്റെ ഉപദേശം പറയുന്നു.  "ഒരു വിദൂര ഹാക്കർക്ക് വീഡിയോ കോളിൽ റിമോട്ട് കോഡ് എക്സിക്യൂട്ട് ചെയ്യാൻ ഈ അപകടസാധ്യത പ്രയോജനപ്പെടുത്താം."

 വാട്ട്‌സ്ആപ്പ് അതിന്റെ ഏറ്റവും പുതിയ സുരക്ഷാ ഉപദേശത്തിലും ഇത് പ്രസ്താവിച്ചു, “V2.22.16.12-ന് മുമ്പ് Android-നുള്ള WhatsApp-ൽ ഒരു ഇന്റിജർ ഓവർഫ്ലോ, v2.22.16.12-ന് മുമ്പുള്ള Android-നുള്ള ബിസിനസ്, v2.22.16.12-ന് മുമ്പുള്ള iOS, Business  v2.22.16.12-ന് മുമ്പുള്ള iOS-ന്, ഒരു സ്ഥാപിത വീഡിയോ കോളിൽ റിമോട്ട് കോഡ് നിർവ്വഹണത്തിന് കാരണമായേക്കാം.

 ഇന്റിഗർ അണ്ടർഫ്ലോയെക്കുറിച്ചുള്ള വാട്ട്‌സ്ആപ്പ് ഉപദേശവും കേന്ദ്രം ഉദ്ധരിച്ചു, കൂടാതെ വിദൂര ആക്രമണകാരിക്ക് പ്രത്യേകമായി തയ്യാറാക്കിയ വീഡിയോ ഫയൽ അയച്ചുകൊണ്ട് ഈ അപകടസാധ്യത മുതലെടുക്കാൻ കഴിയുമെന്ന് മുന്നറിയിപ്പ് നൽകി.

 അത്തരം ആക്രമണങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്, വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ആപ്പ് അപ്‌ഡേറ്റ് ചെയ്യണം.

 വാട്ട്‌സ്ആപ്പ് അതിന്റെ ഉപയോക്താക്കൾക്കായി പുതിയ സവിശേഷതകൾ അവതരിപ്പിച്ച സമയത്താണ് ഇത് വരുന്നത്, ഏറ്റവും പുതിയത് 'കോൾ ലിങ്ക്'.  ഒരു ടാപ്പിലൂടെ വീഡിയോ, ഓഡിയോ കോളുകളിൽ ചേരാനോ ആരംഭിക്കാനോ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു.  ഉപയോക്താക്കൾക്ക് ഈ കോൾ ലിങ്ക് വ്യക്തിഗതമായോ ഗ്രൂപ്പുകളിലോ എളുപ്പത്തിൽ പങ്കിടാനും കോളുകളിൽ ചേരാൻ മറ്റുള്ളവരെ ക്ഷണിക്കാനും കഴിയും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0