സുരേഷ് ഗോപിക്ക് പുറമെ, മൂന്നാം മോദി സർക്കാർ മന്ത്രി സഭയിൽ മലയാളിയായ ജോർജ് കുര്യനും കേന്ദ്രമന്ത്രിയാകും. ഇതോടെ മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായി ജോർജ് കുര്യൻ മാറും. പ്രധാനമന്ത്രി വിളിച്ച ചായ സത്കാരത്തിലാണ് അദ്ദേഹം പങ്കെടുത്തത്.
തൃശൂരിൽ ജയിച്ച സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആകും എന്ന വാർത്ത മുൻപേ പ്രചരിച്ചിരുന്നു. ടൂറിസമോ സാസ്കാരിക വകുപ്പോ ലഭിച്ചേക്കും എന്നാണ് സൂചന. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നരേന്ദ്ര മോദിക്കൊപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഔദ്യോഗിക അറിയിപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചു. സത്യപ്രതിജ്ഞ ചെയ്യാൻ അദ്ദേഹം ഡൽഹിയിലെത്തി.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.