സുരേഷ് ഗോപി നാളെ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തും... #Suresh_Gopi
By
News Desk
on
ജൂൺ 11, 2024
കേന്ദ്ര പെട്രോളിയം- ടൂറിസം സഹമന്ത്രി സുരേഷ് ഗോപി നാളെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തും. ഉച്ചക്ക് 12ന് ശേഷമായിരിക്കും അദ്ദേഹം ക്ഷേത്രത്തിലെത്തുക. മന്ത്രിക്ക് ക്ഷേത്ര പരിസരത്ത് ബി.ജെ.പി. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകുമെന്ന് മണ്ഡലം പ്രസിഡൻ്റ് ചെങ്ങുനി രമേശൻ പറഞ്ഞു. രാവിലെ കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി പയ്യാമ്പലത്തെ മാരാർജി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും. കല്യാശേരിയിൽ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ വീട്, മാടായിക്കാവ്, പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, മാമാനിക്കുന്ന്, കൊട്ടിയൂർ എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും.