പതിനേഴ് വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ, അന്വേഷണം ആരംഭിച്ച് പോലീസ്. | #Suicide

തിരുവനന്തപുരം : പൂജപുരയിലെ ഒബ്സർവേഷൻ ഹോമിൽ പതിനേഴുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്.
ട്രെയിനിൽ മോഷണത്തിന് പിടിയിലായതിനാണ് 17കാരനെ ഒബ്സർവേഷൻ ഹോമിൽ പ്രവേശിപ്പിച്ചത്.  വൈകുന്നേരം എല്ലാ കുട്ടികളെയും മുറിയിൽ നിന്ന് പുറത്തിറക്കുമ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്, ഉടനെ പോലീസിൽ അറിയിച്ചു. തോർത്ത് ഉപയോഗിച്ചാണ് കുരുക്കുണ്ടാക്കിയത് എന്ന് പോലീസ് പറയുന്നു.  കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൂജപുര പോലീസ് അന്വേഷണം ആരംഭിച്ചു.