Food എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Food എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഓണം അടുത്തു, ശര്‍ക്കര ഉപ്പേരി ഇല്ലാതെ എന്ത് ഓണം ? എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാവുന്ന ശര്‍ക്കര ഉപ്പേരിയുടെ റെസിപ്പി ഇതാ : #Banana_Upperi_Recipe

 

ഓണം അടുത്തു, ഇനി ആഘോഷത്തിന്റെ നാളുകള്‍, മൂടിക്കെട്ടിയ മാനം തെളിഞ്ഞു, പൂക്കളങ്ങള്‍ വീട്ടുമുറ്റങ്ങളില്‍ വിടര്‍ന്നു. ആഘോഷങ്ങളോടൊപ്പം ഭക്ഷണവും മലയാളിക്ക് പ്രധാനമാണ്. തൂശനിലയില്‍ കഴിക്കുന്ന സദ്യ കൂടി ഉള്‍പ്പെടുമ്പോഴേ മലയാളിയുടെ ഓണാഘോഷം പൂര്‍ണ്ണമാവുകയുള്ളൂ.

ഓണ സദ്യയില്‍ കരികലോടൊപ്പം തന്നെ വിശേഷപ്പെട്ടതാണ് കായ വറുത്തതും ഉപ്പേരിയും. കടകളില്‍ നിന്ന് വാങ്ങുന്നതിന് പകരമായി ഇന്ന് നമുക്ക് ഉപ്പേരി ഉണ്ടാക്കുന്നത് പരിചയപ്പെടാം.

നേന്ത്രക്കായ, ശർക്കര എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന  ഒരു പ്രാദേശിക മധുരപലഹാരമാണ് ഉപ്പേരി.നമ്മുടെ വീട്ടില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന വിഭവമാണ് ശര്‍ക്കര ഉപ്പേരി.

വീട്ടിൽ ഉപ്പേരി എങ്ങനെ ഉണ്ടാക്കാം: 

ചേരുവകൾ :

  • നേന്ത്രക്കായ - 3 എണ്ണം 
  • ശർക്കര - 6 എണ്ണം 
  • മഞ്ഞൾപ്പൊടി - 1/2 ടേബിൾ സ്പൂൺ 
  • ചുക്ക് പൊടിച്ചത് - 1/2 ടേബിൾ സ്പൂൺ 
  • ജീരകം പൊടിച്ചത് - 1/2 ടേബിൾ സ്പൂൺ
  • എണ്ണ - വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം :

നേന്ത്രക്കായ തൊലി കളഞ്ഞ് ചെറിയ കഷണങ്ങൾ ആക്കുക. മഞ്ഞൾപ്പൊടി ഇട്ട വെള്ളത്തിൽ അര മണിക്കൂർ വയ്ക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കായ വറത്ത് കോരി മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ ശർക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. അതിനുശേഷം അരിച്ചെടുക്കുക. അരിച്ചെടുത്ത ശർക്കര പാനി ഒരു പാത്രത്തിൽ ഒഴിച്ച് ചെറിയ തീയിൽ കുറുക്കി എടുക്കുക. കുറുകുമ്പോൾ കായ വറുത്തത് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം തീ അണച്ചു ഒരു മിനിറ്റ് വയ്ക്കുക. അതിലേക്ക് ചുക്ക്, ജീരകം പൊടിച്ചത് എന്നിവ ഇട്ട് ചൂടോടു കൂടി നന്നായി ഇളക്കി കൊടുക്കുക. 

ക്ഷീണവും തളർച്ചയും തോന്നുന്നുണ്ടോ ? 'എനർജിയോടെ' ഇരിക്കാൻ ഇവ കഴിക്കാം... #Health_News

 

 


പ്പോഴും ക്ഷീണവും തളര്‍ച്ചയും മാറുന്നില്ലേ? ഈ ക്ഷീണത്തിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാകും. കൃത്യമായി ഭക്ഷണം കഴിച്ചില്ലെങ്കിലും ശരീരത്തിന് തളര്‍ച്ചയുണ്ടാകും. ഭക്ഷണം കഴിച്ചിട്ടും ക്ഷീണം മാറുന്നില്ലെങ്കില്‍ വൈദ്യസഹായം തേടണം. ഭക്ഷണത്തിലൂടെ ഊര്‍ജം ലഭിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം.

ക്ഷീണം തോന്നുമ്പോള്‍ കാര്‍ബോഹൈട്രേറ്റിനാല്‍ സമ്പന്നമായ വാഴപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.ശരീരത്തിന് നല്ല ഊര്‍ജം ലഭിക്കാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ മുട്ട കഴിക്കുന്നതും ഗുണം ചെയ്യും. ഇതില്‍ പ്രോട്ടീനും അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്.

ഇത് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കാന്‍ ഗുണം ചെയ്യും. കാര്‍ബോഹൈട്രേറ്റും ഫൈബറുമുള്ള ഓട്‌സ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പ്രദാനം ചെയ്യും.കഫൈന്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും എന്‍ര്‍ജി നല്‍കും.ഇത് തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്താന്‍ നല്ലതാണ്.

ഈന്തപ്പഴം കഴിക്കുന്നതും ശരീരത്തിന് ഊര്‍ജം പകരും. ഇതില്‍ വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കറുത്ത ഉണക്കമുന്തിരിയും കഴിക്കാം.
ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയുടെ നല്ലൊരു സ്രോതസാണിത്. ഇത് ശരീരത്തിന് പെട്ടെന്നുള്ള ഊര്‍ജം നല്‍കാന്‍ സഹായിക്കും. ഉണക്കമുന്തിരിയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ചയെ തടയാനും ക്ഷീണത്തെ അകറ്റാനും ഉപകരിക്കും.

ബദാം, വാള്‍നട്‌സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കാം.പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഇരുമ്പ് , ഫൈബര്‍, വിറ്റാമിനുകള്‍ ,ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ കഴിക്കുന്നത് നല്ലതാണ്.പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം ലഭ്യമാക്കും.

ചിയാ വിത്തില്‍ പ്രോട്ടീനും ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും ഊര്‍ജം ലഭിക്കാന്‍ ഗുണം ചെയ്യും.പ്രോട്ടീനിനാലും കാര്‍ബോഹൈട്രേറ്റിനാലും സമ്പന്നമായ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന്റെ ക്ഷീണം അകറ്റും.

(ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

കേരളത്തിലെ ചപ്പാത്തിക്ക് 100 വയസ്; ആദ്യം ചുട്ടത് വൈക്കം സത്യാഗ്രവേദിയില്‍, തയ്യാറാക്കിയത് സിഖുകാര്‍ ...#KeralaChappathi

ചപ്പാത്തി മലയാളിയുടെ അടുക്കളയിൽ എത്തിയിട്ട് 100 വർഷം തികയുന്നു. തൊട്ടുകൂടാത്തവരെ അതിജീവിക്കേണ്ടതിൻ്റെ ആവശ്യകത പഠിപ്പിച്ച വൈക്കം സത്യാഗ്രഹം കേരളത്തിന് ചപ്പാത്തി എന്ന പുതിയ പലഹാരം നൽകി. സത്യാഗ്രഹത്തിന് പിന്തുണയുമായി എത്തിയ സിഖുകാരാണ് ചപ്പാത്തി തയ്യാറാക്കി കേരളത്തിൽ ഉള്ളവർക്ക് വിളമ്പിയത്.

  ചപ്പാത്തി വരവിൻ്റെ നൂറാം വാർഷികം ആഘോഷിക്കുകയാണ് മാവേലിക്കരയിലെ ഒരു കൂട്ടം സുഹൃത്തുക്കൾ. കഥാകൃത്ത് കെ.കെ. സുധാകരന്‍ പ്രസിഡന്റും റെജി പാറപ്പുറം സെക്രട്ടറിയുമായ 'കഥ' സാഹിത്യസംഘടനയാണ് ആഘോഷത്തിന് അടുപ്പുകൂട്ടുന്നത്. മാവേലിക്കര രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്‌സ് ഞായറാഴ്ച 'ചപ്പാത്തി' ആഘോഷിക്കും. "വൈക്കം സത്യാഗ്രഹ സ്മരണയ്ക്കായി ചപ്പാത്തിയും സിഖുകാരുടെ പ്രിയപ്പെട്ട ദാലും തൈരും വേദിയിൽ വിളമ്പും. ലുധിയാനയിൽ നിന്നുള്ള എൻസിസി ഉദ്യോഗസ്ഥൻ രാജാ വീരേന്ദ്ര സിംഗ് മുഖ്യാതിഥിയാകും'' - റെജി പാറപ്പുറത്ത് പറയുന്നു . അകാലി സംഘങ്ങളിൽ ഒരാളാണ് വൈക്കത്ത് എത്തിയത് . സിഖ് ആരാധനാലയങ്ങൾ, ഗുരുദ്വാരകൾ എന്നിവയിൽ കാലോചിതമായ നവീകരണത്തിനായി പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്, അന്ന് പട്യാല സംസ്ഥാന മന്ത്രിയായിരുന്ന സർദാർ കെ.എം. പണിക്കർ വഴിയാണ് വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് അറിഞ്ഞത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0