Sreekandapuram News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Sreekandapuram News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇരിക്കൂറിൽ ചെങ്കല്ല് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്. # Irikkur_Accident

 


ഇരിക്കൂർ:
ഇരിക്കൂരിൽ ചെങ്കല്ല് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ ബ്ലാത്തൂർ സ്വദേശിയായ യദു (26) ആണ് മരിച്ചത്. സഹയാത്രികനായ യദുവിന്റെ സുഹൃത്തിനെ ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരിക്കൂരിലെ സിദ്ദിഖ് നഗറിന് സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം. ചെങ്കല്ല് കയറ്റി വന്ന ലോറി ബൈക്കിൽ ഇടിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിവരം ലഭിച്ചതിനെ തുടർന്ന് ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

 Youth dies in collision between red rock lorry and bike in Irikkur; friend critically injured.

പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് #Padiyoor


പടിയൂർ: ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് പടിയൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിന് 5000 രൂപ പിഴ ചുമത്തി. സ്കൂളിൽ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിച്ച ഡ്രമ്മിൽ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളിയിരിക്കുന്നതായും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന കുഴിയിൽ വന്‍തോതിൽ ജൈവ- അജൈവ മാലിന്യങ്ങൾ തള്ളി വരുന്നതായി കണ്ടെത്തി.

പ്ലാസ്റ്റിക് കുപ്പികൾ, നോട്ട് ബുക്കുകൾ, ഹാർഡ് ബോർഡ് ബോക്സുകൾ, തുണികൾ, പഴം പച്ചക്കറി മാലിന്യങ്ങൾ, പ്ലാസ്റ്റിക് പേപ്പർ കപ്പുകൾ തുടങ്ങിയ മാലിന്യങ്ങളാണ് കുഴിയിൽ തള്ളിയിരിക്കുന്നത്.ചാക്കുകളിൽ മാലിന്യങ്ങൾ തരം തിരിക്കാതെ ശേഖരിച്ചു വെച്ചിരുന്ന മാലിന്യങ്ങൾ സമീപത്തെ മറ്റൊരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് വലിച്ചെറിയുന്നതായും പരിശോധനയിൽ സ്‌ക്വാഡിൻ്റെ ശ്രദ്ധയിൽപ്പെട്ടു. സ്കൂളിന് 5000 രൂപ പിഴ ചുമത്തുകയും മാലിന്യ സംസ്കരണത്തിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനും സ്‌ക്വാഡ് നിർദ്ദേശം നൽകി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ഡിബിൽ സി കെ, പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ റുബീന സി പി തുടങ്ങിയവർ പങ്കെടുത്തു. 

 Waste dumbing

മഞ്ഞപ്പിത്തം; ജില്ലയില്‍ പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ് #Thaliparamba

 


ശ്രീകണ്ഠപുരം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഉൾപ്പെട്ട ശ്രീകണ്ഠാപുരം, ചെങ്ങളായി, മലപ്പട്ടം പ്രദേശത്ത് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ ആരോഗ്യ വകുപ്പ് നടപടികൾ ശക്തമാക്കി. സ്‌കൂളിന് പുറത്ത് വിവിധ കടകളിൽ നിന്നും മോര്, ജ്യൂസ് പോലുള്ള തണുത്ത പാനീയങ്ങൾ കുടിച്ചവരിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. കടകളിൽ ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധന നടത്തി. പാനീയങ്ങൾ വിതരണം ചെയ്ത കടകൾക്ക് നോട്ടീസ് നൽകി അടപ്പിച്ചു.

ഈ കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേ കിണർ വെള്ളത്തിൽ നിന്നാണ് രോഗം പകരുന്നത് എന്നാണ് ആരോഗ്യ വകുപ്പിൻ്റെ പ്രാഥമിക നിഗമനം. കിണർ വെള്ളത്തിൽ നിന്നും വലിയ തോതിൽ ഈ കോളിയുടെ സാന്നിധ്യം കണ്ടെത്തി. കിണറിൻ്റെ തൊട്ടടുത്ത് ടോയ്‌ലറ്റ് ടാങ്ക് ഉണ്ട്. കിണർ വെള്ളം ടാങ്കിലേക്ക് ശേഖരിക്കുന്നതായി കണ്ടെത്തി. ശ്രീകണ്ഠാപുരം, കൂട്ടുമുഖം, ചെങ്ങളായി, മലപ്പട്ടം മേഖലകളിൽ രോഗബാധിതർ കൂടുതലുള്ളത്. മേഖലയിലെ മുഴുവൻ കുടിവെള്ള സ്രോതസുകളും ആരോഗ്യ വകുപ്പ് പരിശോധിച്ചു.

ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിൽ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേർത്തു. സ്‌കൂളിൽ പ്രത്യേക അസംബ്ലിയും ചേർന്നു. ടോയ്‌ലറ്റ് ഹാൻഡ് വാഷിംഗിൻ്റെ ബോധവൽക്കരണ പോസ്റ്ററുകൾ സ്‌കൂളുകളിൽ പതിപ്പിച്ചു. ക്ലാസുകളിൽ ബോധവൽക്കരണ പരിപാടി നടത്തി. മഞ്ഞപ്പിത്ത ബാധിതരുടെ വീടുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സന്ദര്‍ശനം നടത്തി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. നോട്ടീസുകൾ വിതരണം ചെയ്തു.

ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതലയുള്ള ഡോ. കെ.ടി രേഖയുടെ നിർദ്ദേശ പ്രകാരം ജില്ലാ സർവേലൻസ് ഓഫീസർ ഡോ. കെ.സി സച്ചിൻ, ടെക്‌നിക്കൽ അസിസ്റ്റൻ്റ് എം.ബി മുരളി, എപ്പിഡെമിയോളജിസ്റ്റ് ഡോ. അഖില് രാജ്, ജില്ലാ ആശുപത്രി മാസ്സ് മീഡിയ ഓഫീസർ ടി സുധീഷ്, ചെങ്ങളായി കൂട്ടുമുഖം ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ഒ പ്രസാദ്, കെ. സനൽ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

കടകളിൽ നിന്നും തയ്യാറാക്കി നൽകുന്ന ജ്യൂസ്, ഐസ്, മോര്, ലൈം,  എന്നിവ ശുദ്ധീകരിക്കാത്ത കിണർ വെള്ളത്തിൽ തയ്യാറാക്കി നല്‍കുന്നതും വൃത്തിയാക്കാത്ത കുടിവെള്ള ടാങ്കില്‍ വെള്ളം ശേഖരിച്ചു ഉപയോഗിക്കുന്നതും മഞ്ഞപ്പിത്ത കേസുകള്‍ക്ക് കാരണമാണ് . നഗരങ്ങളിൽ മോശം കുടിവെള്ളം ടാങ്കറുകളിൽ വിതരണം ചെയ്യുന്നതും, മത്സ്യം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വാണിജ്യ ഐസുകൾ ഉപയോഗിച്ച് വെൽക്കം പാർട്ടികൾ, ഇഫ്താറുകൾ എന്നിവ നടത്തുന്നതും മഞ്ഞപ്പിത്തത്തിന് കാരണമാണ്. രോഗബാധിതർ ഉപയോഗിച്ച പൊതു വാട്ടർ ഡിസ്പെൻസർ ഉപയോഗിച്ചവരിലാണ് രോഗം വ്യാപകമായി പകരുന്നത്. നഗരത്തിലെ ഒരു സ്വകാര്യ ട്യൂഷൻ സെൻ്ററിൽ നിന്നും ഇത്തരം കേസ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യാൻ നിർദ്ദേശം

ജനുവരി ഒന്ന് മുതൽ 15 വരെ ജില്ലയിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം. ജില്ലയിൽ ഏറ്റവും കൂടുതൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് കിണർ വെള്ളം ശുദ്ധീകരിക്കാതെ  കുടിക്കാൻ ഉപയോഗിക്കുന്നതുകൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. കിണർ വെള്ളം ഏറ്റവും ശുദ്ധമായ വെള്ളമാണെന്നുള്ള തെറ്റായ കാഴ്ചപ്പാട് തിരുത്തണം. ജില്ലയിൽ കക്കൂസ് മാലിന്യ ടാങ്ക് ഗാർഹിക കിണറുകൾക്ക് അടുത്തുള്ളതാണ് ഇതിനു കാരണം. ഈ സാഹചര്യത്തിൽ പുതുവർഷം ശുഭ വർഷം ശുദ്ധ ജലം മാത്രം കുടിക്കാം എന്ന പേരിൽ ആരോഗ്യവകുപ്പിൻ്റെ "തെളിച്ചം" എന്ന കാമ്പയിനിൽ ഉൾപ്പെടുത്തിയാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

ക്ലോറിനേഷൻ ചെയ്യേണ്ട വിധം

1000 ലിറ്റർ കിണർ വെള്ളത്തിനു 2.5 ഗ്രാം അളവിൽ ബ്ലീച്ചിംഗ് പൗഡർ ബക്കറ്റിൽ എടുത്ത് വെള്ളമൊഴിച്ച് ശരിയായി കലക്കുക. 10 മിനിറ്റിന് ശേഷം അതിൻ്റെ മുകളിലുള്ള തെളിഞ്ഞ ലായനി തൊട്ടിയിലൊഴിച്ച് കിണറ്റിലേയ്ക്ക് താഴ്ത്തി ശക്തിയായി കുലുക്കി വെള്ളത്തിൽ ലിയിപ്പിക്കുക. ക്ലോറിനേഷന് ഒരു മണിക്കൂറിനു ശേഷം ഈ വെള്ളം ഉപയോഗിക്കാവുന്നതാണ്.

Jaundice epidemic

ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ പ്രചാരണത്തിൽ യുഡിഎഫിന് തിരിച്ചടികൾ;തകർന്ന മുനിസിപ്പൽ റോഡുകൾ, അടച്ചിട്ട പൊതുശ്മാശനം #Srikanthapuram_Municipality#Kannur


 യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിലെ പ്രധാന പ്രശ്നം വികസന മുരടിപ്പാണ്. കഴിഞ്ഞ പത്ത് വർഷത്തെ യുഡിഎഫ് ഭരണത്തിൽ ശ്രദ്ധേയമായ ഒരു പദ്ധതി പോലും നടപ്പിലാക്കിയിട്ടില്ല. തകർന്ന മുനിസിപ്പൽ റോഡുകളും അടച്ചിട്ട പൊതുശ്മശാനവും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ പ്രചാരണത്തിൽ യുഡിഎഫ് നേരിടുന്നു.

യുഡിഎഫ് ഭരണത്തിൻ കീഴിലുള്ള കണ്ണൂർ ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റികളിൽ ഒന്നാണ് ശ്രീകണ്ഠപുരം. കഴിഞ്ഞ പത്ത് വർഷമായി യുഡിഎഫ് ഭരിക്കുന്ന കോർപ്പറേഷനിലെ വികസനം കടലാസിൽ മാത്രമാണ്. എല്ലാ മുനിസിപ്പൽ റോഡുകളും തകർന്ന അവസ്ഥയിലാണ്. വരൾച്ചാ ബാധിത പ്രദേശമായ നാഗസരഭയിൽ കുടിവെള്ള പദ്ധതിയില്ല. നഗരസഭാ പരിധിയിൽ വലിയ വ്യവസായ സംരംഭങ്ങളൊന്നുമില്ല. ചെപ്പറമ്പിലെ മുനിസിപ്പൽ പൊതുശ്മശാനം വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. വികസന പ്രശ്നങ്ങൾ പട്ടികപ്പെടുത്തി എൽഡിഎഫ് യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു.

ശ്രീകണ്ഠപുരത്ത് ഒറ്റനോട്ടത്തിൽ കാണാൻ കഴിയുന്ന ഒരേയൊരു വികസനം അഞ്ച് കോടി രൂപ ചെലവിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നഗര സൗന്ദര്യവൽക്കരണ പദ്ധതിയാണ്. പ്രചാരണ രംഗത്ത് സജീവമായി ചർച്ച ചെയ്യപ്പെടുന്ന വികസന മുരടിപ്പ് യുഡിഎഫിന് തിരിച്ചടിയാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0