പടിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് 5000 രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് #Padiyoor


പടിയൂർ: ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് പടിയൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിന് 5000 രൂപ പിഴ ചുമത്തി. സ്കൂളിൽ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിച്ച ഡ്രമ്മിൽ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളിയിരിക്കുന്നതായും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന കുഴിയിൽ വന്‍തോതിൽ ജൈവ- അജൈവ മാലിന്യങ്ങൾ തള്ളി വരുന്നതായി കണ്ടെത്തി.

പ്ലാസ്റ്റിക് കുപ്പികൾ, നോട്ട് ബുക്കുകൾ, ഹാർഡ് ബോർഡ് ബോക്സുകൾ, തുണികൾ, പഴം പച്ചക്കറി മാലിന്യങ്ങൾ, പ്ലാസ്റ്റിക് പേപ്പർ കപ്പുകൾ തുടങ്ങിയ മാലിന്യങ്ങളാണ് കുഴിയിൽ തള്ളിയിരിക്കുന്നത്.ചാക്കുകളിൽ മാലിന്യങ്ങൾ തരം തിരിക്കാതെ ശേഖരിച്ചു വെച്ചിരുന്ന മാലിന്യങ്ങൾ സമീപത്തെ മറ്റൊരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് വലിച്ചെറിയുന്നതായും പരിശോധനയിൽ സ്‌ക്വാഡിൻ്റെ ശ്രദ്ധയിൽപ്പെട്ടു. സ്കൂളിന് 5000 രൂപ പിഴ ചുമത്തുകയും മാലിന്യ സംസ്കരണത്തിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനും സ്‌ക്വാഡ് നിർദ്ദേശം നൽകി.

പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെൻ്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ഡിബിൽ സി കെ, പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ റുബീന സി പി തുടങ്ങിയവർ പങ്കെടുത്തു. 

 Waste dumbing

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0