ഇരിക്കൂർ: ഇരിക്കൂരിൽ ചെങ്കല്ല് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ ബ്ലാത്തൂർ സ്വദേശിയായ യദു (26) ആണ് മരിച്ചത്. സഹയാത്രികനായ യദുവിന്റെ സുഹൃത്തിനെ ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരിക്കൂരിലെ സിദ്ദിഖ് നഗറിന് സമീപം ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം. ചെങ്കല്ല് കയറ്റി വന്ന ലോറി ബൈക്കിൽ ഇടിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിവരം ലഭിച്ചതിനെ തുടർന്ന് ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
Youth dies in collision between red rock lorry and bike in Irikkur; friend critically injured.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.