Minister Veena George എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Minister Veena George എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മുഖ്യമന്ത്രി ജില്ലാ ആശുപത്രിയിലെത്തി; ഐസിയുവില്‍ ഉള്ള ആരോഗ്യമന്ത്രിയെ സന്ദര്‍ശിച്ചു #Veena_George


കണ്ണൂർ :ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിലുണ്ടായ കെ.എസ്.യു -യൂത്ത് പ്രതിഷേധത്തിനിടെയുണ്ടായ അക്രമ സംഭവങ്ങൾ രാഷ്ട്രീയവിവാദമായി. ആരോഗ്യമന്ത്രിക്കെതിരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജയരാജൻ, ടി.വി.രാജേഷ്, എൻ.ചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്, പി.കെ.ശ്യാമള ടീച്ചർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.കെഎസ്‌യു -യൂത്ത് കോൺഗ്രസ് ആക്രമണം കോൺഗ്രസിൻ്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചത്.

അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനമല്ല ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ രേഖകളും അംഗീകരിച്ചിട്ടുണ്ട് എന്നിട്ടും സംഭവങ്ങൾ പൊലിപ്പിച്ച് അതിൽ ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല രാഷ്ട്രീയ ആഭാസമായി കാണാൻ കഴിയുക.

തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ നേതൃത്വം കരുതരുത്. ഇതിൻ്റെ ഉത്തരവാദിത്വവും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്‌യു അക്രമികളിലൂടെ പുറത്തുവന്നത്.

ഇത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പ്രതിഷേധത്തിൻ്റെ പേരിൽ ഒരു മന്ത്രിയെ പ്രത്യേകിച്ച് സ്ത്രീയെ കായികമായി ആക്രമിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാവില്ല.

പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ സംവിധാനത്തിൽ ഉണ്ടെങ്കിലും സമരങ്ങൾ അതിരുവിടുന്നത് പാർട്ടി നേതൃത്വം നിയന്ത്രിക്കണം. പോലീസുദ്യോഗസ്ഥർ തടയാൻ ശ്രമിച്ചിട്ടും അവരെ തള്ളിമാറ്റികൊണ്ട് ആക്രമണം നടത്തുകയായിരുന്നു. നാടിൻ്റെ ക്രമസമാധാനം തകർത്ത് മന:പൂർവ്വമായ ഉദ്ദേശത്തിലാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചത്. ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നത് ശരിയായ രാഷ്ട്രീയമല്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ പ്രസ്താവനയിൽ അറിയിച്ചു. 

കണ്ണൂരില്‍ ആരോഗ്യമന്ത്രിക്ക് നേരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ ആക്രമണം പ്രതിഷേധാർഹം;എം എ ബേബി #Kannur

 


തിരുവനന്തപുരം:കണ്ണൂർ റെയില്‍വേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ ആക്രമണം പ്രതിഷേധാർഹമാണെന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തോൽവി ഭയക്കുന്ന പ്രതിപക്ഷം, ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങൾക്കും വിയോജിപ്പുകൾക്കും സ്ഥാനമുണ്ട്. എന്നാൽ, ജനാധിപത്യപരമായ രീതികൾക്ക് പകരം അക്രമത്തിൻ്റെ പാത സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല.

കുറുക്കുവഴികളിലൂടെ അധികാരം പിടിക്കാൻ ക്രിമിനലുകളെ തെരുവിലിറക്കുന്ന പ്രതിപക്ഷത്തിൻ്റെ നീക്കം സാംസ്കാരിക കേരളത്തിന് വലിയ നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 Attack on Health Minister is protestable - M.A. Baby

രക്ഷാകരമായി മന്ത്രി; നിലമേൽ കാറുകൾ കൂട്ടിയിടിച്ച് അപകടം, പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് വീണ ജോർജ് #Accident



 

 

കൊല്ലം:നിലമേലിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകടവിവരം അറിഞ്ഞ് വാഹനം നിർത്തി കാറിൽനിന്നിറങ്ങി പരിക്കേറ്റവർക്ക് വേണ്ട സഹായം നൽകി. പെട്ടെന്ന് അവരെ ആശുപത്രിയിൽ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി. ഒമ്പത് പേർക്കാണ് പരിക്കേറ്റത്. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലൻസിലുമായി പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകാൻ ആശുപത്രി അധികൃതർക്ക് നിർദേശവും നൽകി.


5 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അക്രഡിറ്റേഷൻ; ആകെ 253 ആരോഗ്യ സ്ഥാപനങ്ങൾക്ക് NQAS അംഗീകാരം #NQAS



തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അക്രഡിറ്റേഷൻ ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിൽ 2 ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതുതായി ദേശീയ ഗുണനിലവാര അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (NQAS) അംഗീകാരം ലഭിച്ചു, 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് 3 വർഷത്തിനുശേഷം വീണ്ടും അംഗീകാരം കിട്ടി. ഇതോടെ, സംസ്ഥാനത്തെ NQAS നേടുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 253 ആയി. സംസ്ഥാനത്തെ 8 ജില്ലാ ആശുപത്രികൾ, 6 താലൂക്ക് ആശുപത്രികൾ, 13 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 163 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 17 പൊതുജനാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് അംഗീകാരം.

 കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രം (94.42 ശതമാനം), മലപ്പുറം ആനക്കയം പൊതുജനാരോഗ്യ കേന്ദ്രം (88.35 ശതമാനം) എന്നിവയ്ക്ക് പുതുതായും, പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം (90.60 ശതമാനം), കൊല്ലം മുണ്ടയ്ക്കൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (93.25 ശതമാനം), കൊല്ലം ഉളിയക്കോവിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (95.36 ശതമാനം) എന്നിവയ്ക്ക് മാനദണ്ഡങ്ങൾക്കനുസൃതമായി ഗുണനിലവാരം ഉറപ്പാക്കിയ ശേഷം പുനഃക്രമീകരിക്കുകയും ചെയ്തു.

NQAS അക്രഡിറ്റേഷന് മൂന്ന് വർഷത്തെ കാലാവധിയുണ്ട്. മൂന്ന് വർഷത്തിന് ശേഷം, ദേശീയ സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ, എല്ലാ വർഷവും സംസ്ഥാനതല പരിശോധനയും ഉണ്ടാകും. ഇത് കർശനമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ പുനഃക്രമീകരിക്കൂ. NQAS അക്രഡിറ്റേഷൻ ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ/നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് ഓരോ പാക്കേജിനും 18,000 രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ വീതവും ലഭിക്കും.

ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ #Veena_George

 


 


 ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


ബാലവേല വിമുക്ത സംസ്ഥാനമാകാന്‍ കേരളം; കൂടെ നില്ക്കാൻ വനിത ശിശുവികസന വകുപ്പ് #Child_labour_freezone_kerala



തിരുവനന്തപുരം: ബാലവേല വിമുക്ത സംസ്ഥാനമാകാന്‍ ഒരുങ്ങി കേരളം. കേരള വനിതാ ശിശുവികസന വകുപ്പ് ഇതിനുവേണ്ടി ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

ബാലവേലയില്‍ എര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ ശരണബാല്യം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം 704 റെസ്‌ക്യൂ ഡ്രൈവുകള്‍ സംഘടിപ്പിച്ചു.

ബാലവേലയില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുള്ള 56 കുട്ടികളെ കണ്ടെത്തി പുനരധിവാസം നല്‍കാനായി. ഇതിന്റെ ഭാഗമായി 2025ല്‍ ബാലവേല, ബാല ഭിക്ഷാടനം എന്നിവ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സര്‍വേ നടത്തിവരികയും ചെയ്തു. 140 ഹോട്ട് സ്പോട്ടുകള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഹോട്ട് സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് തൊഴില്‍ വകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെ പ്രവര്‍ത്തനം ശക്തമാക്കി അടുത്ത വര്‍ഷത്തോടെ ബാലവേല പൂര്‍ണമായും ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ ഹോട്ട് സ്പോട്ട് കണ്ടെത്തിയത് (30) എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം 12, കൊല്ലം 11, പത്തനംതിട്ട 6, ആലപ്പുഴ 10, കോട്ടയം 7, ഇടുക്കി 13, തൃശൂര്‍ 9, പാലക്കാട് 4, മലപ്പുറം 9, കോഴിക്കോട് 4, വയനാട് 8, കണ്ണൂര്‍ 10, കാസര്‍ഗോഡ് 7 എന്നിങ്ങനെയാണ് മറ്റുള്ള ജില്ലകളിലെ ഹോട്ട് സ്പോട്ടുകള്‍. ഉത്സവ സ്ഥലങ്ങള്‍, കമ്പനികള്‍, തോട്ടങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ഹോട്ടസ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ അത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഏതെങ്കിലും സ്ഥലത്ത് ബാലവേല നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന നമ്പറില്‍ അറിയിക്കുകയോ 82818 99479 എന്ന വാട്‌സാപ്പ് നമ്പറില്‍ സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണ്.
 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0