കൊല്ലം:നിലമേലിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകടവിവരം അറിഞ്ഞ് വാഹനം നിർത്തി കാറിൽനിന്നിറങ്ങി പരിക്കേറ്റവർക്ക് വേണ്ട സഹായം നൽകി. പെട്ടെന്ന് അവരെ ആശുപത്രിയിൽ എത്തിക്കാനുള്ള ക്രമീകരണം ഒരുക്കി. ഒമ്പത് പേർക്കാണ് പരിക്കേറ്റത്. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലും ആംബുലൻസിലുമായി പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകാൻ ആശുപത്രി അധികൃതർക്ക് നിർദേശവും നൽകി.