തിരുവനന്തപുരം:കണ്ണൂർ റെയില്‍വേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ ആക്രമണം പ്രതിഷേധാർഹമാണെന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തോൽവി ഭയക്കുന്ന പ്രതിപക്ഷം, ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങൾക്കും വിയോജിപ്പുകൾക്കും സ്ഥാനമുണ്ട്. എന്നാൽ, ജനാധിപത്യപരമായ രീതികൾക്ക് പകരം അക്രമത്തിൻ്റെ പാത സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല.
കുറുക്കുവഴികളിലൂടെ അധികാരം പിടിക്കാൻ ക്രിമിനലുകളെ തെരുവിലിറക്കുന്ന പ്രതിപക്ഷത്തിൻ്റെ നീക്കം സാംസ്കാരിക കേരളത്തിന് വലിയ നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Attack on Health Minister is protestable - M.A. Baby

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.