ആലക്കോട്ടെ യുവതിയുടെ കഴുത്തിൽ നിന്നും മാല കവർന്നയാൾ പിടിയിൽ, പ്രതി ബൈക്ക് മോഷ്ടിച്ച കേസുകളിലും ഉൾപ്പെട്ട സ്ഥിരം കുറ്റവാളി.


 ആലക്കോട് :  മോഷ്ടിച്ച സ്കൂട്ടിയിൽ വന്ന് യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  പുതിയങ്ങാടി ബീച്ച് റോഡ് തളിയിൽ വീട്ടിൽ ഷജിൽ കുമാറിനെ (25)യാണ് സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ എം.പി.വിനീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

  കഴിഞ്ഞ 17ന് രാവിലെ ഒമ്പതിന് സ്‌കൂൾ ബസിൽ കുട്ടിയെ കയറ്റാൻ വന്ന കോട്ടയം തെക്കേമൂർ സ്വദേശി ജോസഫിന്റെ ഭാര്യ സോജി (36) വഴി ചോദിക്കുന്നതിനിടെയാണ് മാല പൊട്ടിച്ചത്, നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

  പുതിയങ്ങാടി സി.കെ ജിൽ കമ്പനിക്ക് സമീപം സിനോജിന്റെ  സ്കൂട്ടി മോഷണം പോയെന്ന് കാട്ടി സിനോജ് പഴയങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു.  ഇതിനിടെ പഴയങ്ങാടിയിൽ ബൈക്ക് കത്തിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി.

  കഴിഞ്ഞ 17ന് രാവിലെ സമീപത്തെ തെരുവിൽ ഭാര്യാസഹോദരൻ എം.അഖിലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് വൈരാഗ്യത്തെ തുടർന്ന് കത്തിച്ച സംഭവത്തിലും പ്രതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

  പോലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി.
MALAYORAM NEWS is licensed under CC BY 4.0