ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 30 ജൂൺ 2025 | #NewsHeadlines

• അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച് അട്ടിമറി സാധ്യതയും അന്വേഷിക്കുന്നുണ്ടെന്ന് സിവില്‍ വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോല്‍. അപകടം സംബന്ധിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

• മഹാരാഷ്ട്രയില്‍ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള തീരുമാനം പിന്‍വലിച്ച്  സര്‍ക്കാര്‍. കാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം അറിയിച്ചത്.

• സെന്‍സസിന്റെ ഭാഗമായുള്ള ഭവന പട്ടിക തയ്യാറാക്കല്‍ പ്രവര്‍ത്തനം ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ഇത് സംബന്ധിച്ച് സെന്‍സസ് കമ്മിഷണര്‍ കൂടിയായ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാര്‍ നാരായൺ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

• ക്ലബ്‌ ഫുട്‌ബോൾ ലോകകപ്പ്‌ പ്രീ ക്വാർട്ടറിൽ ലയണൽ മെസി നയിക്കുന്ന ഇന്റർ മയാമി ഇന്ന്‌ യൂറോപ്യൻ ചാമ്പ്യൻമാരായ പിഎസ്‌ജിയോട്‌. ഇന്ത്യൻ സമയം രാത്രി 9.30നാണ്‌ കളി.

• എല്ലാ ക്ലാസിലും കുട്ടികൾ 30 ശതമാനത്തിൽ കൂടുതൽ മാർക്ക്‌ എഴുത്തുപരീക്ഷയിൽ നേടുന്നുണ്ടെന്ന്‌ ഉറപ്പാക്കണമെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

• അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണം അതിജീവിച്ച ഇറാന്‌ മാസങ്ങൾക്കകം യുറേനിയം സമ്പുഷ്‌ടീകരണം പുനരാരംഭിക്കാൻ കഴിയുമെന്ന് അന്താരാഷ്‌ട്ര ആണവോർജ ഏജൻസി.

• ആഗോള പീഡന സൂചികയില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ.

• സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതിനിടെ മൊബൈല്‍ നമ്പറുകളുടെ ആധികാരികത ഉറപ്പാക്കാനുള്ള പുതിയ പ്ലാറ്റ്ഫോം നടപ്പാക്കുന്നതിനുള്ള സാധ്യത തേടി കേന്ദ്രം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0