Jammu & Kashmir എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Jammu & Kashmir എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ജമ്മുവിൽ സോജില പാസിന് സമീപം ഹിമപാതത്തിൽ ആറ് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്ക് #Jammu&Kashmir


 ദില്ലി:  ജമ്മു കാശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തിൽ ആറ് മരണം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മഞ്ഞു വീഴ്ച്ച കാരണം പ്രദേശത്ത് നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്.

സംസ്ഥാന ദുരന്തനിവാരണ സേനയും ഗന്ദർബാൽ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഞ്ഞും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തിയതാണ് മരണ സംഖ്യ ഉയരാൻ കാരണം.

ജമ്മു കാശ്മീരിലെ ശ്രീനഗറിൽ നിന്ന് കാർഗിലിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപ്രതീക്ഷിതമായി ഈ മേഖലയിൽ ഹിമപാതം ഉണ്ടാവുകയായിരുന്നു. കാർഗിൽ ജില്ലയിലാണ് സോജില പാസ് സ്ഥിതി ചെയ്യുന്നത്.

 Six dead in avalanche near Zojila Pass in Jammu and Kashmir.

ഇന്ത്യയില്‍ ഐഎസ്, അല്‍ഖയ്ദ ആക്രമണത്തിന് സാധ്യത; സുരക്ഷ കടുപ്പിക്കാന്‍ കേന്ദ്രത്തിന്‍റെ നിര്‍ദേശം #India


ഡൽഹി:പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജാഗ്രതാ നിർദ്ദേശം. അൽഖ്വയ്ദ, ഐഎസ് സംഘടനകളുടെ ആക്രമണസാഹചര്യം പരിഗണിച്ച് സുരക്ഷ കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ശ്രീനഗറിൽ പോലീസും ഖമനേയി അനുകൂലികളായ വിഘടനവാദി സംഘടന പ്രവർത്തകരും ഏറ്റുമുട്ടി. ഇതിനിടെ അഫ്ഗാൻ പാകിസ്ഥാൻ പോര് രൂക്ഷമാകുകയാണ്.

നവമാധ്യമങ്ങളിൽ നിരീക്ഷണം കടുപ്പിക്കണം, ആളുകൾ കൂടുന്ന സ്ഥലത്ത് കർശന പരിശോധന നടത്തണം, ജൂത സ്ഥാപനങ്ങൾക്കും, ഇറാൻ്റെ സ്ഥാപനങ്ങൾക്കും സുരക്ഷ കൂട്ടണം. അൽഖ്വായ്ദ, ഐഎസ് ആക്രമണ സാഹചര്യം മുൻനിർത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന ജാഗ്രത നിർദ്ദേശം.

പശ്ചമേഷ്യയിലെ സാഹചര്യം മുൻനിർത്തി തീവ്രവാദ ശക്തികൾ സംഘര്ഷത്തിന് ശ്രമിക്കാമെന്നാണ് വിലയിരുത്തൽ. ഇറാന് അനുകൂലമായി തീവ്ര പ്രസംഗം നടത്തുന്നവരെ നിരീക്ഷിക്കണമെന്നും സംഘര്ഷമാകാതെ നിയന്ത്രിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്നു.

ശ്രീനഗറിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ

ജാഗ്രതാ നിർദ്ദേശം നിലവിലിരിക്കെയാണ് ശ്രീനഗറിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. ഖമനെയി അനുകൂല മുദ്രാവാക്യവുമായെത്തിയ വിഘനവാദി സംഘനകളെ തുരത്തിയോടിക്കാൻ ശ്രമിച്ചെങ്കിലും കല്ലേറ് തുടർന്നതോടെ കണ്ണീർ വാതകം പ്രയോഗിച്ചു. വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് തുടരുന്നതിനിടെയാണ് ഈ അനിഷ്ട സംഭവം നടന്നത്.

ISIS Al-Qaeda attacks likely in India Centre directs states to increase security 

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സുരക്ഷാ സേനയുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തു... #Jammu_Kashmir

 


 ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. അഖ്‌നൂരിൽ സുരക്ഷാസേനയുടെ വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തു. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.

പ്രദേശത്ത് നാല് ഭീകരർ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. രാവിലെ 7.30ഓടെ ജോഗ്വാൻ മേഖലയിൽ സൈന്യം തിരച്ചിൽ ആരംഭിച്ചു. ഈ സമയത്താണ് ഷൂട്ടിംഗ് നടക്കുന്നത്.

ജമ്മു കശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തോടെ തുടക്കം; ഹരിയാനയിൽ കോൺഗ്രസ് മുന്നേറുന്നു... #Election

 


 ഹരിയാണ, ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. ഒമ്പത് മണിയോടെ വ്യക്തമായ സൂചനകള്‍ പുറത്തുവരും. 90 സീറ്റുവീതമുള്ള ഹരിയാണയിലും ജമ്മു-കശ്മീരിലും യഥാക്രമം കോണ്‍ഗ്രസിനും ഇന്ത്യസഖ്യത്തിനുമാണ് എക്സിറ്റ് പോള്‍ സാധ്യത പ്രവചിച്ചതെങ്കിലും ബി.ജെ.പി. ക്യാമ്പുകളിലും ആത്മവിശ്വാസത്തിന് കുറവില്ല. ഹരിയാണയില്‍ 49-55 സീറ്റു ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 46 സീറ്റാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്. ജമ്മു-കശ്മീരില്‍ ഇന്ത്യസഖ്യത്തിന് എക്സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്. തൂക്കുസഭയാണ് വരുന്നതെങ്കില്‍ പിഡിപിയുടെയും ചെറുകക്ഷികളുടെയും സീറ്റുകളാകും ഭരണം നിശ്ചയിക്കുക.


ജമ്മു കശ്മീരിൽ ഏറ്റമുട്ടൽ; ഒരു ജവാന് വീരമൃത്യു, 5 സൈനികർക്ക് പരുക്ക്... #Jammu_and_Kashmir

 


ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈനികന് ജീവൻ നഷ്ടമായത്. ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരനെ സൈന്യം വധിച്ചു. ഒരു മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു.

കുപ്‌വാരയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. മേഖലയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. രണ്ട് മാസത്തിനിടെ ജമ്മു കശ്മീരിൽ നിരവധി സൈനികർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. പരിക്കേ​റ്റവർ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

മേഖലയിൽ 40ഓളം ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിവരം.കുപ്‌വാരയിൽ ഈ ആഴ്ച മാത്രം നടക്കുന്ന രണ്ടാമത്തെ ഏ​റ്റുമുട്ടലാണിത്.കഴിഞ്ഞ വ്യാഴാഴ്ചയും കുപ്‌വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

ജമ്മു കശ്മീരിൽ ഭീകരാക്രമണം; നാല് സൈനികർക്ക് വീരമൃത്യു... #Jammu_Kashmir

ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ഇന്നലെ രാത്രി 9 മണിയ്ക്ക് ശേഷമാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വനമേഖലയ്ക്ക് സമീപം തെരച്ചിൽ നടത്തുകയായിരുന്ന ജമ്മു പൊലീസ്, സിആർപിഎഫ്, സൈന്യം എന്നിവയുടെ സംയുക്തസംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് സൈന്യം അറിയിച്ചു. 

അഞ്ച് സൈനികർക്കാണ് ഇന്നലെ രാത്രി നടന്ന ഏറ്റുമുട്ടലിൽ ​ഗുരുതരമായി പരുക്കേറ്റത്. ഇതിൽ നാലുപേരുടെ മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പരുക്കേറ്റവർക്ക് ഉടൻ തന്നെ ചികിത്സ നൽകിയെങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാനാകാതെ വരികയായിരുന്നു. ഇന്ന് കൂടുതൽ സൈനികർ ഭീകരാക്രമണം നടന്ന സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.


ഡോഡ ജില്ലയിലെ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും സൈന്യവും സിആർപിഎഫും സംയുക്തമായി പരിശോധനകൾ നടത്തിയത്. ഇന്നലെ രാവിലെ മുതൽ തെരച്ചിൽ നടത്തുകയായിരുന്നു. ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഒരേ സമയം ഇന്നലെ സംയുക്ത പരിശോധനകൾ നടന്നിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0