ജമ്മു കശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തോടെ തുടക്കം; ഹരിയാനയിൽ കോൺഗ്രസ് മുന്നേറുന്നു... #Election

 


 ഹരിയാണ, ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. ഒമ്പത് മണിയോടെ വ്യക്തമായ സൂചനകള്‍ പുറത്തുവരും. 90 സീറ്റുവീതമുള്ള ഹരിയാണയിലും ജമ്മു-കശ്മീരിലും യഥാക്രമം കോണ്‍ഗ്രസിനും ഇന്ത്യസഖ്യത്തിനുമാണ് എക്സിറ്റ് പോള്‍ സാധ്യത പ്രവചിച്ചതെങ്കിലും ബി.ജെ.പി. ക്യാമ്പുകളിലും ആത്മവിശ്വാസത്തിന് കുറവില്ല. ഹരിയാണയില്‍ 49-55 സീറ്റു ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 46 സീറ്റാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്. ജമ്മു-കശ്മീരില്‍ ഇന്ത്യസഖ്യത്തിന് എക്സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്. തൂക്കുസഭയാണ് വരുന്നതെങ്കില്‍ പിഡിപിയുടെയും ചെറുകക്ഷികളുടെയും സീറ്റുകളാകും ഭരണം നിശ്ചയിക്കുക.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0