ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈനികന് ജീവൻ നഷ്ടമായത്. ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരനെ സൈന്യം വധിച്ചു. ഒരു മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു.
കുപ്‌വാരയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. മേഖലയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. രണ്ട് മാസത്തിനിടെ ജമ്മു കശ്മീരിൽ നിരവധി സൈനികർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. പരിക്കേറ്റവർ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
മേഖലയിൽ 40ഓളം ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിവരം.കുപ്‌വാരയിൽ ഈ ആഴ്ച മാത്രം നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.കഴിഞ്ഞ വ്യാഴാഴ്ചയും കുപ്‌വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.