ദില്ലി: ജമ്മു കാശ്മീരിലെ സോജില പാസിന് സമീപം ഹിമപാതത്തിൽ ആറ് മരണം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. മഞ്ഞു വീഴ്ച്ച കാരണം പ്രദേശത്ത് നിരവധി വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്.
സംസ്ഥാന ദുരന്തനിവാരണ സേനയും ഗന്ദർബാൽ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഞ്ഞും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തിയതാണ് മരണ സംഖ്യ ഉയരാൻ കാരണം.
ജമ്മു കാശ്മീരിലെ ശ്രീനഗറിൽ നിന്ന് കാർഗിലിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപ്രതീക്ഷിതമായി ഈ മേഖലയിൽ ഹിമപാതം ഉണ്ടാവുകയായിരുന്നു. കാർഗിൽ ജില്ലയിലാണ് സോജില പാസ് സ്ഥിതി ചെയ്യുന്നത്.
Six dead in avalanche near Zojila Pass in Jammu and Kashmir.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.