Food inspection എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Food inspection എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വില്പനക്ക് വേണ്ടി പഴകിയ കോഴിയിറച്ചി: 300 കിലോ കൈയ്യോടെ പൊക്കി നാട്ടുകാർ #food_safety

 

കടയ്ക്കൽ:  വിൽപ്പനയ്ക്കായി കൊണ്ടുവന്ന 300 കിലോ പഴകിയ കോഴിയിറച്ചി നാട്ടുകാർ പിടികൂടി. കിഴക്കൻ മേഖലയിലെ ഹോട്ടലുകളിലും ബേക്കറികളിലും വിതരണം ചെയ്യാനായി എത്തിച്ചതാണെന്നാണ് നിഗമനം.

തിരുവനന്തപുരം കുമ്മിളിൽവെച്ചാണ് നാട്ടുകാർ ഇറച്ചി കൊണ്ടുവന്ന വാഹനം പിടികൂടിയത്.  കുമ്മിൾ ടൗണിനു സമീപത്തുകൂടി പോയ ഓട്ടോയിൽനിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പഴകിയ ഇറച്ചിയാണെന്നു കണ്ടതിനെത്തുടർന്ന് കടയ്ക്കൽ പോലീസിനെയും കുമ്മിൾ പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു.

രേഖകളൊന്നുമില്ലാത്ത വാഹനത്തിൽ സുരക്ഷാക്രമീകരണങ്ങളില്ലാതെ മാംസം പെട്ടികളിൽ വാരി കൂട്ടിയിട്ടനിലയിലായിരുന്നു.പിടിച്ചെടുത്ത മാംസം പിന്നീട് കുഴിച്ചുമൂടി.



#Food_Inspection : ഭക്ഷ്യ പരിശോധനയിൽ 16 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു : മന്ത്രി വീണ ജോർജ്

'നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഓണക്കാലത്ത് വ്യാപക പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.  എല്ലാ ജില്ലകളിലും പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് ഒരാഴ്ച നീണ്ടുനിന്ന പരിശോധനയിൽ 2977 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
  പോരായ്മകൾ പരിഹരിക്കാൻ 418 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.  246 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകിയതായും മന്ത്രി വ്യക്തമാക്കി.

ശുചിത്വമില്ലാത്തതും ലൈസൻസില്ലാത്തതുമായ 16 സ്ഥാപനങ്ങൾ സസ്പെൻഡ് ചെയ്തു. 108 പാക്കറ്റ് കേടായ പാൽ, 12 കിലോ ഇറച്ചി, 20 കിലോ മത്സ്യം, 64 കിലോ കേടായ പഴങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു.

പാലിന്റെ 120 സാമ്പിളുകൾ, നെയ്യ്, പയറുവർഗ്ഗങ്ങൾ, പരിപ്പ്, ശർക്കര, വെളിച്ചെണ്ണ, ചിപ്‌സ്, പലഹാരങ്ങൾ തുടങ്ങി 1119 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കും.
  ഓണം സാംസ്കാരിക ഘോഷയാത്രയിൽ പങ്കെടുത്ത ഭക്ഷ്യസുരക്ഷാ വകുപ്പ് ,ഔഷധി എന്നിവയുടെ ഫ്ലോട്ടുകൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സർക്കാർ വകുപ്പുകളുടെ വിഭാഗത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഫ്ലോട്ടിന് രണ്ടാം സ്ഥാനവും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഔഷധിയുടെ ഫ്ലോട്ടിന് ഒന്നാം സ്ഥാനവും ലഭിച്ചു.

‘നല്ല ഭക്ഷ്യ രാഷ്ട്രത്തിന്റെ അവകാശം’ എന്ന ശീർഷകത്തിൽ നടന്ന കാമ്പെയ്‌നിനെ അടിസ്ഥാനമാക്കിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഫ്ലോട്ട്പ രൂ കൽപന ചെയ്തത്. കുട്ടികളിലും മുതിർന്നവരിലും ജങ്ക് ഫുഡുകളോടുള്ള അമിതമായ താൽപര്യം കുറയ്ക്കുകയും അതോടൊപ്പം ജൈവ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം വർധിപ്പിക്കുകയുമാണ് ഫ്ലോട്ടിന്റെ ലക്ഷ്യം.
  ജങ്ക് ഫുഡിലെ അമിതമായ കൊഴുപ്പും ഉപ്പും പ്രിസർവേറ്റീവുകളും ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്ക് കാരണമാകും. ശരിയായ ആരോഗ്യത്തിന് നമ്മുടെ ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

'ആർദ്രം കാലഭേദമില്ലാത്ത സേവന മാതൃക ' എന്ന വിഷയത്തെ ആസ്പതമാക്കിയാണ് ഔഷധി ഫ്ലോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഔഷധ ചികിത്സയുടെ  രീതികളും മരുന്ന് തയ്യാറാക്കലും ഉൾപ്പെട്ടിരുന്നു . ഔഷധിയുടെ ഉൽപന്നങ്ങൾ ഉപയോഗിച്ചുള്ള 'ഔഷധി മാൻ' ഇൻസ്റ്റലേഷനും ഉണ്ടായതായി മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0