അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് വടക്കൻ കേരള, കർണാടക തീരത്തോട് അടുക്കാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ ഇത് ന്യൂനമർദമായി മാറും. ഇതിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയുണ്ടാകും.
യെല്ലോ അലർട്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് (കനത്ത മഴ) പ്രഖ്യാപിച്ചു.
മത്സ്യ ബന്ധനത്തിന് നിയന്ത്രണം.
കേരള, കർണാടക തീരങ്ങളിൽ ബുധനാഴ്ച വരെയും ലക്ഷദ്വീപ് തീരത്ത് ബുധനാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകരുത്.