Crime_News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Crime_News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മൊബൈൽഫോൺ എടുത്തത് അമ്മ ചോദ്യംചെയ്തു; തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർഥിനി മരിച്ചനിലയിൽ... #Crime_News

  


പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നേതാജിപുരം ലക്ഷ്മികൃപയില്‍ പുഷ്പകുമാറിന്റെയും ലിന്‍ഡ താങ്കുളിന്റെയും മകള്‍ സിസിലിയ നിങ്‌ഷേനി(16)നെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

മൊബൈല്‍ എടുത്തത് കുട്ടിയുടെ അമ്മ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി തൂങ്ങിമരിക്കാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പീഡനപരാതിയുമായി യുവതി ... #Crime_News



 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പീഡന പരാതി. അങ്കമാലിയിൽ ലേണേഴ്‌സ് ടെസ്റ്റിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഒളിവിൽ പോയി. കഴിഞ്ഞ മാസം 27നായിരുന്നു സംഭവം.ലേണേഴ്‌സ് ടെസ്റ്റിനിടയിൽ പെൺകുട്ടിയോട് കമ്പ്യൂട്ടറിന്റെ അടുത്ത് വച്ച് മോശമായി പെരുമാറിയെന്നാണ് പരാതി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീരാഗാണ് മോശമായി പെരുമാറിയത്. പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയും പിന്നീട് അങ്കമാലി പോലീസിൽ പരാതി നൽകുകയും ചെയ്തു.പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. തുടർന്ന് ഇയാൾ ഒളിവിൽ പോയി. ഇയാൾക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

കൊച്ചിയിലെ നവജാത ശിശുവിന്‍റെ കൊലപാതകം: അമ്മയെ ബലാത്സംഗം ചെയ്തത് ഇൻസ്റ്റഗ്രാമിലൂടെ പരിജയപ്പെട്ട വ്യക്തി #Crime_News

 


കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് അതിജീവിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. തന്നെ നിർബന്ധിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. സംഭവത്തിൽ സംശയിക്കുന്നയാൾ ഒരു യുവ നർത്തകിയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഫ്ലാറ്റിലെ ശുചിമുറിയിലാണ് പെൺകുട്ടി പ്രസവിച്ചത്. തുടർന്ന് കുഞ്ഞിനെ ബെഡ് ഷീറ്റുകൊണ്ട് കഴുത്തിൽ മുറുക്കി ബാല്ക്കണിയിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് എറിഞ്ഞു. എന്നാൽ കുഞ്ഞിൻ്റെ മൃതദേഹം റോഡിൽ വീണു. പെൺകുട്ടി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0