മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പീഡന പരാതി. അങ്കമാലിയിൽ ലേണേഴ്‌സ് ടെസ്റ്റിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഒളിവിൽ പോയി. കഴിഞ്ഞ മാസം 27നായിരുന്നു സംഭവം.ലേണേഴ്‌സ് ടെസ്റ്റിനിടയിൽ പെൺകുട്ടിയോട് കമ്പ്യൂട്ടറിന്റെ അടുത്ത് വച്ച് മോശമായി പെരുമാറിയെന്നാണ് പരാതി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീരാഗാണ് മോശമായി പെരുമാറിയത്. പെൺകുട്ടി വിവരം വീട്ടിൽ അറിയിക്കുകയും പിന്നീട് അങ്കമാലി പോലീസിൽ പരാതി നൽകുകയും ചെയ്തു.പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. തുടർന്ന് ഇയാൾ ഒളിവിൽ പോയി. ഇയാൾക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പീഡനപരാതിയുമായി യുവതി ... #Crime_News
By
News Desk
on
മേയ് 06, 2024