ചോദ്യപേപ്പറിന്റെ പകർപ്പ് മാറി നൽകിയെന്നായിരുന്നു വിദ്യാർത്ഥികളായ സഞ്ജനയുടെയും വേദാന്തിന്റെയും പ്രധാന പരാതി. ഇത് സംബന്ധിച്ച് വിദ്യാർത്ഥികൾ സിബിഎസ്ഇക്ക് നേരത്തെ അപ്പീൽ നൽകിയിരുന്നു.
കൈയക്ഷരത്തിലുൾപ്പെടെയുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഉത്തരപേപ്പറിന്റെ ചിത്രങ്ങളുൾപ്പെടെ ദിവസങ്ങൾക്ക് മുമ്പ് തന്നെ വേദാന്ത് എക്‌സിൽ പങ്കുവെച്ചിരുന്നു. തുടർന്ന് ഈ വിദ്യാർഥിക്ക് നേരെ വ്യാപകമായ രീതിയിൽ സൈബറാക്രമണമുണ്ടായി. വേദാന്തിന്റെത് വ്യാജ പ്രൊഫൈൽ ആണെന്നും ഇയാൾ പാകിസ്താനിയാണെന്നും അടക്കമുള്ള പ്രചാരണങ്ങളാണ് സംഘപരിവാർ കേന്ദ്രങ്ങൾ സോഷ്യൽമീഡിയയിൽ ഉയർത്തിയത്. ഇതിന് പിന്നാലെയാണ് സിബിഎസ്ഇയുടെ കുറ്റസമ്മതം. ഇതോടെ പരീക്ഷ നടത്തിപ്പിൽ വ്യാപക പിഴവ് വരുത്തി വിദ്യാർത്ഥികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയ സിബിഎസ്ഇ ക്കെതിരെ വിമർശനം ശക്തമാവുകയാണ്.
വിദ്യാർത്ഥികളുടെ പരാതി ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, സിബിഎസ്ഇ അവർക്ക് അവരുടെ യഥാർത്ഥ ഉത്തരക്കടലാസുകൾ കൈമാറി. ഇത് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്.


വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.