സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലങ്ങൾക്ക് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കൗൺസിലിംഗ്..#education

 


ന്യൂഡല്‍ഹി: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സിബിഎസ്ഇ സൗജന്യ മാനസിക - സാമൂഹിക കൗണ്‍സിലിങ് സേവനങ്ങളുടെ രണ്ടാം ഘട്ടം ആരംഭിച്ചു. മെയ് 13-ന് ആരംഭിച്ച ഈ ഹെല്‍പ്പ് ലൈന്‍ 2025 മെയ് 28 വരെ ലഭ്യമാകും.

37 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ഫലമാണ് സിബിഎസ്ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതില്‍ 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ 93.66 ശതമാനം വിജയത്തോടെ പത്താം ക്ലാസ് വിജയിച്ചു. ഏകദേശം 15 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ 88.39 ശതമാനം വിജയത്തോടെ പന്ത്രണ്ടാം ക്ലാസ്സും വിജയിച്ചു.

വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വൈകാരിക ആരോഗ്യം ഉറപ്പാക്കാന്‍ ബോര്‍ഡ് തങ്ങളുടെ ശ്രമങ്ങള്‍ വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ലഭ്യമാക്കുന്ന സൗകര്യങ്ങള്‍

ടെലി-കൗണ്‍സിലിങ്:രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെ ഇന്ത്യയിലും വിദേശത്തുമുള്ള സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാര്‍, കൗണ്‍സിലര്‍മാര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ 65 പരിശീലനം ലഭിച്ച വിദഗ്ധര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.

ഓണ്‍ലൈന്‍ വിഭവങ്ങള്‍: സിബിഎസ്ഇ വെബ്‌സൈറ്റും അതിന്റെ യൂട്യൂബ് ചാനലും മാനസിക ആരോഗ്യം, പഠന സമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളില്‍ പോഡ്കാസ്റ്റുകളും വീഡിയോകളും നല്‍കുന്നു.

സേവനങ്ങള്‍ ലഭ്യമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ വെബ്‌സൈറ്റിലെ 'കൗണ്‍സിലിങ്' വിഭാഗം സന്ദര്‍ശിക്കുകയോ ഔദ്യോഗിക സിബിഎസ്ഇ ആസ്ഥാന യൂട്യൂബ് ചാനല്‍ പരിശോധിക്കുകയോ ചെയ്യാം.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0