സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ പ്രൈവറ്റ് വിദ്യാര്‍ഥികള്‍ക്കുള്ള
സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഒന്നോ രണ്ടോ
വിഷയങ്ങളില്‍ പരാജയപ്പെട്ടതോ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതോ ആയ
വിദ്യാര്‍ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴി സപ്ലിമെന്ററി പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
To advertise here,
സിബിഎസ്ഇ സപ്ലിമെന്ററി പരീക്ഷ 2025: പരീക്ഷാ ഷെഡ്യൂൾ
* 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ 2025 ജൂൺ 15-ന് നടക്കും.
* 10-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ 2025 ജൂൺ 15 മുതൽ ആരംഭിക്കും.
* 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷകളിൽ വിദ്യാര്‍ഥികൾക്ക് ഒരു വിഷയത്തിന്
മാത്രമെ ഹാജരാകാൻ കഴിയൂ. അതേസമയം 10-ാം ക്ലാസ് വിദ്യാര്‍ഥികൾക്ക് രണ്ട്
പരീക്ഷകൾക്ക് ഹാജരാകാൻ അനുവാദമുണ്ട്.
സിബിഎസ്ഇ സപ്ലിമെന്ററി പരീക്ഷ 2025: സപ്ലിമെന്ററി പരീക്ഷകൾക്ക് എങ്ങനെ അപേക്ഷിക്കാം?
* ഔദ്യോഗിക വെബ്സൈറ്റ് cbse.gov.in സന്ദർശിക്കുക.
* "Private Candidate Supplementary Examination 2025" എന്ന വിഭാഗത്തിൽ പോകുക.
* നിങ്ങളുടെ ലോഗിൻ വിവരങ്ങൾ നൽകി വീണ്ടും എഴുതാൻ ആഗ്രഹിക്കുന്ന വിഷയം തിരഞ്ഞെടുക്കുക.
* ഫോട്ടോ പോലുള്ള ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
* നിശ്ചയിച്ച ഫീസ് അടയ്ക്കുക.
* ഭാവിയിലെ ആവശ്യങ്ങൾക്കായി അക്നോളജ്മെന്റ് ഡൗൺലോഡ് ചെയ്യുക.
രജിസ്റ്റർ ചെയ്ത പ്രൈവറ്റ് വിദ്യാര്‍ഥികൾക്ക് സപ്ലിമെന്ററി പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡ് ഉടൻ തന്നെ ഡൗൺലോഡ് ചെയ്യാൻ കഴിയും. എന്തെങ്കിലും അപാകതയുണ്ടെങ്കിൽ ഉടൻ തന്നെ ബോർഡിന്റെ റീജിയണൽ ഓഫീസുമായി ബന്ധപ്പെടണം.
റെഗുലർ വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷനായി അതാത് സ്കൂൾ അധികാരികളെ ബന്ധപ്പെടേണ്ടതുണ്ട്. 10, 12 ക്ലാസുകൾക്കുള്ള കാൻഡിഡേറ്റ് ലിസ്റ്റ് (എൽഒസി) സ്കൂൾ ബോർഡിന് അയയ്ക്കും.