ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് കച്ചവടം;1100 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ


 തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കഞ്ചാവ് വില്പന നടത്തിയ യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പള്ളം അബു മൻസിലിൽ അബുതാഹിർ (30) കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനിൽ കണ്ണൻ എന്ന മിഥുൻ (31) പിടിയിലായത്. നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രവീണും സംഘവും ചേർന്നാണ് ഇരുവരെ പിടികൂടിയത്.

ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് വില്പന നടത്തുന്നതിനിടെ മുല്ലശേരി പൊയ്പ്പാറയിൽവെച്ചാണ് ഇവർ എക്സൈസിൻ്റെ പിടിയിലായത്. സംശയം തോന്നിയ എക്സൈസ് സംഘം ഇവരുടെ വാഹനം പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നും 1100 ഗ്രാം കഞ്ചാവ് ആണ് ലഭിച്ചത്. നിരവധി മയക്കുമരുന്ന്- ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ അബുതാഹിർ എന്ന് എക്സൈസ് സംഘം പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി. പതിനാല് ദിവസത്തേക്ക് പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ എടുത്തു.

 Excise arrests youth for cannabis trade

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0