കൊല്ലം : കൊല്ലം മയ്യനാട് ട്യൂഷൻ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച് ട്യൂഷൻ സെൻ്റർ പ്രധമാധ്യാപകൻ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുവെന്നാണ് പരാതി. മയ്യനാട് സ്വദേശിയായ പതിനാറുകാരനെയാണ് മർദ്ദിച്ചത്.
മേവറത്തെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ ഇന്നലെ വൈകിട്ടാണു സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടി നാഷണൽ സർവീസ് സ്‌കീം ക്യാമ്പിൽ പങ്കെടുക്കുന്നതിനാൽ ടൂഷൻ സെൻ്ററിൽ എത്തിയിരുന്നില്ല.
ഈ ദിവസങ്ങളിലെ പാഠഭാഗമത്രയും രണ്ട് ദിവസമായി സ്കൂളിൽ വിടാതെ സെൻ്ററിൽ ഇരുത്തി എഴുതിയതായ് കുട്ടിയുടെ അച്ഛൻ പറഞ്ഞു.
വൈകിട്ടു ക്ലാസിൽ എത്തിയ പ്രിൻസിപ്പൽ നോട്ട്സ് പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് കുട്ടിയെ തല്ലി. ചൂരൽകൊണ്ട് അടിച്ചു വലതുകൈയുടെ കൈപ്പത്തിക്കും കൈമുട്ടിനും ഇടയിലാണു അടിച്ചത്.
മർദ്ദനവിവരം ട്യൂഷൻ സെൻ്റർ ഉടമ തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. മകൻ്റെ കയ്യിൽ ചെറുതായി മുറിവ് പറ്റിയെന്നും അതുകൊണ്ട് വീട്ടിൽ കൊണ്ടുവിടുകയാണെന്നുമാണ് പറഞ്ഞത്.
കുട്ടിയെ വീട്ടിൽ എത്തിച്ച ശേഷം സ്ഥാപന അധികൃതര്‍ പോയി. രാത്രിയിൽ കുട്ടിയുടെ അച്ഛൻ എത്തിയപ്പോഴാണു മുറിവേറ്റതായി കണ്ടത്. ശരീരത്തിൻ്റെ മറ്റുഭാഗങ്ങളിലും അടി കൊണ്ടു നീലിച്ച പാടുകളുണ്ട്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് രക്ഷിതാക്കൾ പറഞ്ഞു.
Student's hand was broken for not writing notes; Complaint filed against teacher at tuition center.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.